Connect with us

Hi, what are you looking for?

CHUTTUVATTOM

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്; എറണാകുളം ജില്ലയിൽ 654 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഇല്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. കണ്ണൂരിലെ വീട്ടിലാണ് പിണറായി വിജയൻ ഇപ്പോഴുള്ളത്. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. ഒരുമാസം മുമ്പ് കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മകൾക്ക് തിരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയ്ക്ക് പിന്നാലെ ഭ‌‌ർത്താവ് പിഎ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആണ്. എറണാകുളം ജില്ലയിൽ ഇന്ന് 654 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 8/4/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 654 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 30
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 617
• ഉറവിടമറിയാത്തവർ – 5
• ആരോഗ്യ പ്രവർത്തകർ- 2
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 32
• കടുങ്ങല്ലൂർ – 22
• കൂവപ്പടി – 21
• രായമംഗലം – 20
• എളംകുന്നപ്പുഴ – 16
• ആലങ്ങാട് – 15
• വെങ്ങോല – 15
• പള്ളിപ്പുറം – 14
• ഫോർട്ട് കൊച്ചി – 14
• വൈറ്റില – 14
• നെടുമ്പാശ്ശേരി – 13
• കടവന്ത്ര – 12
• കലൂർ – 12
• കളമശ്ശേരി – 12
• വടക്കേക്കര – 11
• വേങ്ങൂർ – 11
• ഉദയംപേരൂർ – 10
• കരുമാലൂർ – 10
• ചിറ്റാറ്റുകര – 10
• നോർത്തുപറവൂർ – 10
• എളമക്കര – 9
• കറുകുറ്റി – 9
• കുമ്പളം – 9
• തൃപ്പൂണിത്തുറ – 9
• പൂതൃക്ക – 9
• കുന്നത്തുനാട് – 8
• ചൂർണ്ണിക്കര – 8
• പള്ളുരുത്തി – 8
• ആലുവ – 7
• കോട്ടുവള്ളി – 7
• കോതമംഗലം – 7
• നായരമ്പലം – 7
• ഇടപ്പള്ളി – 6
• എറണാകുളം സൗത്ത് – 6
• കീരംപാറ – 6
• മട്ടാഞ്ചേരി – 6
• മുണ്ടംവേലി – 6
• അങ്കമാലി – 5
• ഇലഞ്ഞി – 5
• എടത്തല – 5
• പാറക്കടവ് – 5
• പാലാരിവട്ടം – 5
• മരട് – 5
• മലയാറ്റൂർ നീലീശ്വരം – 5
• മഴുവന്നൂർ – 5
• മുളന്തുരുത്തി – 5
• മൂക്കന്നൂർ – 5
• വടവുകോട് – 5
• വരാപ്പുഴ – 5
• അതിഥി തൊഴിലാളി – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആവോലി, എറണാകുളം നോർത്ത്, കടമക്കുടി, കാഞ്ഞൂർ, കുമ്പളങ്ങി, ചേരാനല്ലൂർ, തിരുമാറാടി, നെല്ലിക്കുഴി, പെരുമ്പാവൂർ, മഞ്ഞപ്ര, മണീട്, ശ്രീമൂലനഗരം, ആമ്പല്ലൂർ, ആരക്കുഴ, ഏലൂർ, കവളങ്ങാട്, കാലടി, കീഴ്മാട്, കുന്നുകര, ചെങ്ങമനാട്, ഞാറക്കൽ, തമ്മനം, തോപ്പുംപടി, പായിപ്ര, പിറവം, പുത്തൻവേലിക്കര, മഞ്ഞള്ളൂർ, മുടക്കുഴ, മുളവുകാട്, അശമന്നൂർ, ആയവന, എളംകുളം, ഐക്കരനാട്, ഒക്കൽ, കല്ലൂർക്കാട്, കിഴക്കമ്പലം, കുഴിപ്പള്ളി, കോട്ടപ്പടി, ചോറ്റാനിക്കര, തിരുവാണിയൂർ, പിണ്ടിമന, പെരുമ്പടപ്പ്, പോണേക്കര, മാറാടി, മൂവാറ്റുപുഴ, രാമമംഗലം, വടുതല, വാഴക്കുളം, അയ്യമ്പുഴ, കുട്ടമ്പുഴ, ചളിക്കവട്ടം, ചെല്ലാനം, തുറവൂർ, തേവര, പച്ചാളം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂർ, വെണ്ണല.
• ഇന്ന് 137 പേർ രോഗ മുക്തി നേടി.
• ഇന്ന് 1829 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 300 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 15732 ആണ്.
• ഇന്ന് 72 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 48 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3248 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 32
• പി വി എസ് – 28
• ജി എച്ച് മൂവാറ്റുപുഴ- 20
• ഡി എച്ച് ആലുവ-7
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
• സഞ്ജീവനി – 19
• സിയാൽ- 55
• സ്വകാര്യ ആശുപത്രികൾ – 303
• എഫ് എൽ റ്റി സികൾ – 35
• എസ് എൽ റ്റി സി കൾ- 137
• വീടുകൾ- 2595
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3902 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11630 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 296 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 214 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like