Connect with us

Hi, what are you looking for?

CHUTTUVATTOM

എട്ടാം ക്ലാസ് വിദ്യാർത്ഥി നാടിന് മാതൃകയാകുന്നു; സ്വന്തമായി ഹാൻഡ് വാഷ് നിർമ്മിച്ച് സൗജന്യമായി കോതമoഗലം സർക്കാർ ആശുപത്രിക്ക് നൽകി

കോതമംഗലം : പിടവൂർ ചുള്ളിക്കാട്ട് ഷെക്കീറിന്റെ മകനും എട്ടാം ക്ലാസുകാരനുമായ മിദിലാജ് ആണ് മാതൃകയാകുന്നത്. ആദ്യം ഹാൻഡ് വാഷ് നിർമ്മിച്ച് അയൽകാർക്കും ബന്ധുക്കൾക്കും സൗജന്യമായി നൽകിയിരുന്നു. പിന്നീടാണ് കോതമംഗലം താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഹാൻഡ് വാഷിന്റെ കൂടുതൽ ആവശ്യം തിരിച്ചറിഞ്ഞത്. ഇതോടെ കൂടുതൽ ഉൽപ്പാദിപ്പിച്ച് സർക്കാർ ആശുപത്രികൾക്ക് നൽകി തുടങ്ങുകയായിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ സുപ്രണ്ട് ഡോ.അജ്ഞലിക്ക് ആണ് ഹാൻഡ് വാഷ് കൈമാറിയത്.

You May Also Like