പെരുമ്പാവൂർ : കുറുപ്പുംപടി ,മേതല കല്ലിൽ ക്ഷേത്രത്തിനു സമീപം അനധികൃതമായി തുടരുന്ന മണ്ണെടുപ്പ് അവസാനിപ്പിക്കാൻ റവന്യൂ മന്ത്രി സംഭവസ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു .ബന്ധപ്പെട്ട റവന്യൂ അധികാരികൾ അനധികൃത മണ്ണെടുപ്പ് പൂർണമായും തടയണം .
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകത്തക്ക വിധത്തിൽ പാറക്കല്ലുകൾ വീടുകളുടെ മേൽ വന്നു പതിക്കുന്നത് ജനപ്രതിനിധി എന്ന നിലയിൽ കണ്ടുനിൽക്കാൻ ആകില്ല .ചരിത്ര പ്രാധാന്യമുള്ള മേഖല കല്ലിൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന മല സംരക്ഷിക്കപ്പെടേണ്ടത് ഈ തലമുറയുടെ കർത്തവ്യമാണ് . ജനങ്ങളോടൊപ്പം ചേർന്ന് ജനകീയ പ്രതിരോധം തീർക്കാനും മടിക്കില്ലെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ വ്യക്തമാക്കി .