മൂവാറ്റുപുഴ:കേന്ദ്ര അഗ്നിരക്ഷാ സേന പ്രഥമ പുരസ്കാരത്തിന് അർഹരായത് എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ഫയർസ് സ്റ്റേഷനിലെ രണ്ട് പേർ. കേന്ദ്ര അഗ്നിരക്ഷാ സേനയുടെ ദേശിയ പ്രഥമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾഎറണാകുളം ജില്ലയിലേ രണ്ടുപേർക് പുരസ്കാരം ലഭിച്ചു. സംസ്ഥാനത്തു ആകെ ഒമ്പത് പേർക്കാണ് പുരസ്കാരം ലഭിച്ചത്. എറണാകുളം ജില്ലാ ഫയർ ഓഫീസർ ഹരികുമാർ K
മുവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ്) സിദ്ധീഖ് ഇസ്മായിൽ എന്നിവർക്കാണ് പുരസ്കാരത്തിന് അർഹരായത്.
മികച്ച സേവനത്തിനും മേഖലയിലെ സമഗ്ര സംഭവനകൾക്കുമാണ് പുരസ്കാരം ലഭിച്ചത്.കൊല്ലം സ്വദേശിയായജില്ലാ ഫയർ ഓഫീസർ ഹരികുമാറിന് 2022 ൽ വീശിഷ്ട സേവനത്തിനു മുഖ്യന്ത്രിയുടെ മെഡലും ഡയറക്ടർ ജനറലിന്റെ രണ്ട് ബാഡ്ജ് ഓഫ് ഹോണറും ലഭിച്ചിട്ടുണ്ട്
കോതമംഗലം പുതുപ്പാടിസ്വദേശി സിദ്ധിഖ് ഇസ്മായിൽ ന് 2018 ൽ ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഹോണർ 4 കമന്റെഷൻ സർട്ടിഫിക്കറ്റും 2019 ൽ മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.