കോതമംഗലം : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി പുനരധിവാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന പീസ് വാലിക്ക് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ ആദരവ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിചെത്തിക്കുന്ന പീസ് വാലിയുടെ ശ്രമങ്ങൾ മഴവിൽ ലോകത്തിന്റെ നിർമിതിക്ക് കരുത്തു പകരുമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി. ലോക ഭിന്നശേഷി ദിനത്തിൽ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറഷന്റെ ആദരവ് പീസ് വാലിക്ക് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചികിത്സക്കൊപ്പം തൊഴിലിലൂടെ ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പുവരുത്തുന്ന പീസ് വാലിയുടെ ശൈലി അനുകരണീയമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. പീസ് വാലി ചെയർമാൻ
പി എം അബൂബക്കർ ആദരവ് ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരുടെ നേതൃ ശേഷി വികസനം എന്ന വിഷയത്തിൽ പീസ് വാലി ക്ലിനിക്കൽ ഡയറക്ടർ ഡോ ഹേന പ്രഭാഷണം നടത്തി. ചടങ്ങിൽ എ കെ ഡബ്യു ആർ എഫ് ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റം , ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മണി ശർമ്മ , ദിപാമണി ,ഷാമിൽ ശറഫുദ്ധീൻ , വി വൈ ഏബ്രഹാം, പി റ്റി രഘു , എം കെ സുധാകരൻ , മത്തായി വാരപ്പെട്ടി എന്നിവർ പങ്കെടുത്തു. എ കെ ഡബ്യു ആർ എഫ് ജില്ലാ സെക്രട്ടറി കെ ഒ ഗോപാലൻ സ്വാഗതവും , ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി ഒ പരീത് നന്ദിയും പറഞ്ഞു.