Connect with us

Hi, what are you looking for?

NEWS

കല്ലേലിമേട്ടിലെയും മണികണ്ഠൻ ചാലിലെയും പട്ടയ നടപടികൾക്ക് തുടക്കമായി ; 800 ഓളം കൈവശക്കാർക്ക് സമയബന്ധിതമായി പട്ടയം ലഭ്യമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ

കോതമംഗലം :പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. കല്ലേലിമേട്ടിലെയും മണികണ്ഠൻ ചാലിലെയും പട്ടയ നടപടികൾക്ക് തുടക്കമായി. 1983-84 കാലത്ത് നടത്തിയ റവന്യൂ വനം വകുപ്പ് സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും, ഭൂമി കൈമാറി കിട്ടിയവർക്കും , റവന്യൂ ഭൂമി കൈവശം വച്ചവർക്കുമാണ് ആദ്യഘട്ടത്തിൽ പട്ടയം അനുവദിക്കുന്നത്. കല്ലേലിമേട്,മണികണ്ഠൻ ചാൽ പ്രദേശത്ത് 800ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾക്കാണ് ഇപ്പോൾ തുടക്കമായിട്ടുള്ളതെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. 1993 ലെ വനഭൂമി കയ്യേറ്റം ക്രമീകരിക്കൽ ചട്ട പ്രകാരം 4 ഏക്കർ വരെയുള്ള ഭൂമിക്കാണ് പട്ടയം നൽകുക. ശേഷിക്കുന്നവർക്കും ബാക്കിയുള്ള ഭൂമിക്കും തുടർന്ന് 1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം പട്ടയം അനുവദിക്കും. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവരും, അവരിൽ നിന്ന് ഭൂമി കൈമാറി കിട്ടിയവരും കോതമംഗലം ഭൂമി പതിവ് സ്പെഷ്യൽ ഓഫീസിൽ രണ്ടാം നമ്പർ ഫോറത്തിൽ അപേക്ഷ നൽകണം.

അപേക്ഷയുടെ പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ പ്രദേശത്തെ സർവ്വേ നടപടികൾ ആരംഭിക്കുമെന്നും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു. പട്ടയ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി കല്ലേലിമേട്ടിലും മണികണ്ഠൻ ചാലിലും ചേർന്ന ജനകീയ സദസ്സുകൾ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗോപി ബദറൻ, ഡെയ്സി ജോയി,ബിനേഷ് നാരായണൻ,സ്പെഷ്യൽ തഹസിൽ ദാർ സജിമോൻ മാത്യു ,മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ, കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ കെ ശിവൻ,ഡെപ്യൂട്ടി തഹസിൽ ദാർ ജെയ്സൺ മാത്യു,സി പി ഐ എം കുട്ടമ്പുഴ ലോക്കൽ സെക്രട്ടറി കെ റ്റി പൊന്നച്ചൻ,ബി രതീഷ്, കെ പി മീരാൻ, എം ആർ നടരാജൻ എന്നിവർ സംബന്ധിച്ചു.

You May Also Like

CHUTTUVATTOM

  മൂവാറ്റുപുഴ:മേക്കടമ്പിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെച്ച പുത്തന്‍കുരിശ് സ്വദേശി പ്രതി എബിന്‍ പോളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതി തീവെച്ച, എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിലും, തൃപ്പൂണിത്തുറയിലും തുടര്‍ന്ന് മേക്കടമ്പിലെ യൂസ്ഡ് കാര്‍...

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോതമംഗലം സ്വദേശികളെ ഒരുമിപ്പിക്കുന്നതിനായി കോതമംഗലം ഗ്ലോബൽ ഫോറം രൂപീകരിക്കുമെന്ന് ഷിബു തെക്കുപുറം എംഎൽഎ.ദുബായിൽ കോതമംഗലം ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അസോസിയേഷൻ രൂപീകരിക്കുന്ന കാര്യം...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

CHUTTUVATTOM

പാനിപ്ര: പാനിപ്ര അല്‍ഫലാഹ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ട്ടോറിയം 2കെ26 ഇന്റര്‍സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ബ്ലോസം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി.15 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ 145 ഇനങ്ങളിലായി...

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

error: Content is protected !!