കോതമംഗലം : പട്ടയം ക്രമീകരിക്കൽ രീതിയിലുള്ള എതിർപ്പ് അറിയിച്ചുകൊണ്ടാണ് യു ഡി ഫിന്റെ ആഭ്യമുഖ്യത്തിൽ നാളെ തിങ്കളാഴ്ച്ച ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഇടത് സർക്കാർ പുറത്തിറക്കിയ ഭൂവിനയോഗ നിർമ്മാണ ചട്ടങ്ങളിലെ നിയന്ത്ര ഉത്തരവ് പിൻവലിക്കുക , ഭൂപതിവ് ചട്ടങ്ങങ്ങളിൽ മാറ്റം വരുത്തുക , ഇടുക്കി ജില്ലയോട് സർക്കാർ കാണിക്കുന്ന അവഗണന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. കടകൾ അടച്ചും വാഹങ്ങൾ നിരത്തിൽ ഇറക്കാതെയും ജനങ്ങൾ സമര പരിപാടികളുമായി സഹകരിക്കണമെന്ന് ഡി സി സി പ്രിസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അഭ്യർത്ഥിച്ചു. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തു നിന്നും ഇടുക്കി ജില്ലയിലേക്ക് സർവീസ് നടത്തുന്ന നിരവധി ബസുകൾ ട്രിപ്പുകൾ മുടക്കുവാൻ ആണ് സാധ്യത. തിരിച്ചു ഇടുക്കി ജില്ലയിൽ നിന്നും കോതമംഗലത്തേക്കും യാത്ര ക്ലേശം രൂക്ഷമാകുവാണ് സാധ്യത.
You must be logged in to post a comment Login