പിണ്ടിമന: പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് പദ്ധതി ഉദ്ഘാനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.അഭിലാഷ് കൃഷ്ണന് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ശ്രീ.ജയിസന് ദാനിയേല്‍ അദ്ധ്യക്ഷനായ യോഗം പ്രസിഡന്റ് ശ്രീമതി.ജെസി സാജു ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.സിബി പോള്‍,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ.വില്‍സണ്‍ കെ ജോണ്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്പേഴ്സണ് ശ്രീമതി.കുമാരി റ്റി കെ, ഭരണസമിതി അംഗങ്ങളായ ശ്രീമതി.ലത ഷാജി,ശ്രീമതി.ലാലി ജോയി,ശ്രീമതി.മേരി പീറ്റര്‍,കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍,ആശ പ്രവര്‍ത്തകര്‍,ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് കമ്പനി പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.ഡോ.ചിഞ്ചു മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗം സംബന്ധിച്ച ബോധവത്കരണ ക്ലാസ് നയിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്പേഴ്സണ് ശ്രീമതി.കുമാരി റ്റി കെ പരീശിലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.