Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ: സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു

കോതമംഗലം: പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാമത് സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂളിൽ എസ് പി സി ഫ്ലാഗ് ഉയർത്തി പാസിംഗ് ഔട്ട് പരേഡിന്റെ പ്രാരംഭ നടപടികൾ സ്കൂൾ ഹെഡ്മാസ്റ്റർ സജിമോൻ പി എൻ നിർവഹിച്ചു .സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി എത്തിയ ശആൻറണി ജോൺ എംഎൽഎ പരേഡിന് സല്യൂട്ട് സ്വീകരിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖദീജ മുഹമ്മദ് ,വൈസ് പ്രസിഡണ്ട് ഒ ഇ അബ്ബാസ് ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ എന്നിവർ ഫ്രണ്ട് സല്യൂട്ട് സ്വീകരിച്ചു. പോത്താനിക്കാട് പോലീസ് സബ് ഇൻസ്പെക്ടർ റോജി ജോർജ് പരേഡിന് കമാൻഡ് നൽകി.

ഡ്രില്ലിംഗ് ഇൻസ്ട്രക്ടർമാരായ അബി കെ എം , ആമിന ടി പി എന്നീ പോലീസ് ഓഫീസർമാർ പരേഡിന് നേതൃത്വം നൽകി. ജില്ലാ തല ക്യാമ്പ് കളിൽ മികവ് തെളിയിച്ച കേഡറ്റുകൾക്ക് വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ. വിതരണം ചെയ്തു. പിടിഎ ഭാരവാഹികളുടെയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ നടന്ന ഗംഭീരമായ എസ്പിസി മാർച്ച് പാസ്റ്റിന് MLA ആൻ്റണി ജോൺ ഫ്ലാഗ് ഓഫ് നൽകി. മൂന്നുവർഷങ്ങളായി പോത്താനിക്കാട് പോലീസ് വിഭാഗത്തിന്റെ കൃത്യമായ മേൽനോട്ടത്തിൽ പരിശീലനം പൂർത്തീകരിച്ച് എഴുത്തു പരീക്ഷയും പാസായ കേഡറ്റുകൾ ആണ് ഇന്ന് സെറിമോണിയൽ യൂണിഫോം ധരിച്ച് ഡ്രമ്മിന്റെ താളത്തിൽ പരേഡ് ചെയ്തു നീങ്ങിയത് . എസ് പി സി ഫ്ലാഗ് , നാഷണൽ ഫ്ലാഗ് സ്കൂൾ ഫ്ലാഗ് എന്നിവ കൈകളിലേന്തി ഫ്ലാഗ് ബെയറേഴ്സ് അണി നിരന്നു. CPO മാരായ ബിജു കെ നായർ, ആൻ മേരി ജോൺ എന്നിവരാണ് പരിശീലനം നല്കി വരുന്നത്. സീനിയർ, ജൂനിയർ കേഡറ്റുകൾ പിന്തുണ നൽകി ഒപ്പം നിന്നു. പരേഡ് വിജയകരമാക്കിയ എല്ലാവർക്കും സീനിയർ അദ്ധ്യാപകൻ ബഷീർ സി. കെ സ്വാഗതവും സീനിയർ അധ്യാപിക ചിത്ര എം. കെ കൃതജ്ഞതയും പറഞ്ഞു.

You May Also Like

NEWS

  കോതമംഗലം: വെളിയേൽച്ചാൽ വെട്ടിക്കൽ പരേതനായ ഗീവറുഗീസിന്റെ ഭാര്യ ആലീസ് വർഗീസ് (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴച 3ന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത നെല്ലിമറ്റം മാറാച്ചേരിപ്പുത്തേത്ത്...

NEWS

  കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കവളങ്ങാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.നേര്യമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ക്യാമ്പ് കോതമംഗലം മേഖല അധ്യക്ഷൻ ഏലിയാസ്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം പൊതുശ്മശാനം ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് സജ്ജമാക്കി ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. കവളങ്ങാട്...

CHUTTUVATTOM

    കോതമംഗലം: 2026 – 27 കോതമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം പല്ലാരിമംഗലം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. നാടൻ പാട്ട് ,കഥകൂട്ടം,കവിത കൂട്ടം,വരക്കൂട്ടം,കാവ്യാലാപനം,പുസ്തകാസ്വാദനം,അഭിനയം എന്നീ...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് (ഡിസംബർ) 4 മുതൽ 8 വരെ. നേര്യമംഗലം ഫാമിൽ നടക്കുന്ന ഫെസ്റ്റിന് ഒരുക്കമായി ട്ടുള്ള സംഘാടക സമിതി രൂപീകരിച്ചു. അഡ്വ.ഡീൻ കുര്യാക്കോസ്...

NEWS

തിരുവനന്തപുരം: മദ്യപരായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഐജിയുടെ സർക്കുലർ. നിലയ്ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കി.   ഭക്തർക്ക് സൗകര്യം ഒരുക്കലാണ് പോലീസിന്റെ കടമയെന്നും ജില്ലാ പോലീസ്...

CRIME

കോതമംഗലം: രാസ ലഹരിയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സാജിദ് (32), ഇരമല്ലൂര്‍ പള്ളിപ്പടി കടങ്ങനാട്ട് സഹീര്‍ (23), കൊല്ലം കടയ്ക്കല്‍ പെട്ടിക്കടവ് ആഷിയാ മന്‍സിലില്‍ മുസാമിന്‍ (20), മലയിടം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി. എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥി നിരഞ്ജൻ എസ് ന് ശനിയാഴ്ച മറക്കാനാവാത്ത ദിവസം. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും, ഏറെ ബഹുമാനിക്കുകയും...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വ്വഹിച്ചു. ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന ചടങ്ങിന് മാര്‍ അത്തനേഷ്യസ് കോളേജ്...

CHUTTUVATTOM

കോതമംഗലം: തങ്കളം ട്രാഫിക് സിഗ്‌നലിലെ അപാകതകള്‍ അടിയന്തരമായി പരിഹരിച്ച് ഗതാഗത സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ്  കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോയിന്റ് ആര്‍.ടി.ഒയ്ക്ക് നിവേദനം നല്‍കി. തങ്കളം ട്രാഫിക് സിഗ്‌നലില്‍ കാല്‍നടയാത്രക്കാര്‍ക്ക്...

CRIME

  പെരുമ്പാവൂര്‍: ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ച് മാല തട്ടിയെടുത്ത കേസില്‍ ഏഴ് പ്രതികള്‍ പോലീസ് പിടിയില്‍. അല്ലപ്ര വെങ്ങോലയില്‍ താമസിക്കുന്ന ഇരിങ്ങോള്‍ പട്ടാല്‍ വേളൂര്‍കുന്ന് അനൂപ് (47), ഇടുക്കി രാമക്കല്‍മേട് കരുണാപുരം മടപ്പിള്ളിഡാനിയേല്‍...

CHUTTUVATTOM

കോതമംഗലം: പുതിയ അക്കാദമിക രംഗം ആവശ്യപ്പെടുന്നതിന്റെ മുന്നില്‍ നടന്നാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാര്‍ അത്തനേഷ്യസ് കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെയും...

error: Content is protected !!