Connect with us

Hi, what are you looking for?

NEWS

പൈങ്ങോട്ടൂര്‍-കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണം

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍-കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമുയരുന്നു. കക്കടാശേരി – കാളിയാര്‍ റോഡിനു സമാന്തരമായി ഒന്നരകിലോമീറ്റര്‍ നീളമുള്ള ഗ്രാമീണ റോഡാണിത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ഈ റോഡിന്റെ കാവുംപാറ ചെക്ക്ഡാം മുതല്‍ ആര്‍പിഎസ് കവല വരെയുള്ള ഭാഗമാണ് കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്നത്. ആര്‍പിഎസ് കവല മുതല്‍ പിട്ടാപ്പിള്ളിക്കവല വരെയുള്ള 750 മീറ്റര്‍ ഭാഗം സമീപകാലത്ത് റീടാര്‍ ചെയ്തിരുന്നു. ബാക്കിയുള്ള 750 മീറ്റര്‍ ഭാഗം കഴിഞ്ഞ അഞ്ചുവര്‍ഷമായി അറ്റകുറ്റപ്പണികള്‍ ഒന്നും ചെയ്യാത്തതുമൂലം കാല്‍നടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്.
ദിവസേന ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡ് എത്രയും വേഗം നന്നാക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ റോസ് ജയ്‌സണ്‍ സഹോദരി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അലെയ്‌ന ആന്‍ ജെയ്‌സണ്‍ എന്നിവര്‍ എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍...

CHUTTUVATTOM

കോതമംഗലം: ഇഞ്ചത്തൊട്ടി യാക്കോബായ പള്ളിക്ക് സമീപം മാപ്പാനിയില്‍ കുര്യന്‍ മാത്യു (75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 4.30ന് ഇഞ്ചത്തൊട്ടി മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: അച്ചാമ്മ ഊരമന തൊട്ടിയില്‍ കുടുംബാഗം....

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം-വാളറ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റവന്യു, വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നു ഹൈക്കോടതി. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് കൊച്ചി-മധുര ദേശീയപാതയുടെ (എന്‍എച്ച് 85) ഭാഗമായ റോഡിന്റെ ജോലികള്‍ക്ക്...

CHUTTUVATTOM

കോതമംഗലം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ പുഷ്പകബ്രാഹ്‌മണ സേവാ സംഘം എറണാകുളം ജില്ലാ യുവവേദിയുടെ നേതൃത്വത്തില്‍ ‘പ്രകൃതിയിലേക്ക് ഒരു ബൈക്ക് യാത്ര’ എന്ന പേരില്‍ മാമലക്കണ്ടത്തേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ആലുവയില്‍ നിന്നാരംഭിച്ച...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലംസെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, എറ്റിഒ നിജാമുദീൻ, സൂപ്രണ്ട് ബിജി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റ പ്രധാന ദിവസങ്ങളായ ഇന്നലെ കോതമംഗലം നഗരവും മാര്‍ തോമ ചെറിയ പള്ളിയും തീര്‍ത്ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ...

CHUTTUVATTOM

കോട്ടപ്പടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടപ്പടി മാർ ഏലിയാസ് കോളേജ് എൻ.എസ്.എസ് വോളണ്ടിയറമ്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ പെയ്യാട് കണ്ണക്കടയിലെ വനപാത ശുചീകരിച്ചു. എൻ.എസ്.എസ്. പ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരടക്കം 130ഓളം...

CHUTTUVATTOM

കുട്ടമ്പുഴ : യുവ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് , ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം ക്ലബ്ബ് പ്രസിഡൻ്റ് കെ .എ സിബി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിബിൻ കെ ജോമോൻ,...

CHUTTUVATTOM

നേര്യമംഗലം : കോൺഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ ഗാന്ധി ജയന്തി ആഘോഷം കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ഏലിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജയ്മോൻ ജോസ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകന്‍ കുട്ടായിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയെ കുട്ടായി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍...

CHUTTUVATTOM

കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന 16-മത് കോതമംഗലം സബ്ജില്ലാ സ്കൂൾ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ 525 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.68 സ്വർണ്ണം,...

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

error: Content is protected !!