തൊടുപുഴ: മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.ജെ. ജോസഫിന്റെ മകൻ ജോ ജോസഫ് (34) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ തളർന്നുവീണ ജോ ജോസഫിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് പി.ജെ. ജോസഫും വീട്ടിലുണ്ടായിരുന്നു. ഇളയമകൻ ജോക്കുട്ടന്റെ പേരിൽ ബാങ്കിൽ നിക്ഷേപം നടത്തി ആയിരക്കണക്കിന് പേർക്ക് ചികിത്സാ സഹായം നൽകി വരുന്നത് ഉൾപ്പെടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ പി.ജെ നടത്തിവരുന്നു.