കോതമംഗലം: കൊച്ചി-മധുര ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകൽ വെള്ളാമക്കുത്തിൽ ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽപെട്ടയാൾ മരിച്ചു. സ്കൂട്ടറിൽ വരുകയായിരുന്ന ഇടുക്കി കരുണാപുരം വിനോയി മന്ദിരത്തിൽ ജോർജ് (56) കാറിനു പിന്നിലിടിച്ച് മറിഞ്ഞ് ടാങ്കർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ജോർജ് ഓടിച്ചിരുന്ന സ്കൂട്ടർ മുന്നിൽ പോകുകയായിരുന്ന കാറിൽ ഇടിച്ചു നിയന്ത്രണംവിട്ട് മറിഞ്ഞ് ജോർജ് റോഡിലേക്ക് തെറിച്ചു വീഴുകയും പിന്നാലെ വന്ന ടാങ്കർ ലോറിക്കടിയിൽപ്പെടുകയുമായിരുന്നു. സംസ്കാരം നാളെ 10ന് ഇടുക്കി കമ്പംമെറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഷേർളി. മകൻ: എബി.
