Connect with us

Hi, what are you looking for?

NEWS

നവകേരള സദസ്സ് കോതമംഗലം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ബഹുജന സംഗമവേദിയായി മാറും -താലൂക്ക് വികസന സമിതി യോഗം

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. ഡിസംബര്‍ 10 ലെ കോതമംഗലത്തെ നവകേരള സദസ്സിന് മുന്നോടിയായ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണെന്നും കോതമംഗലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനസംഗമവേദിയായി നവകേരള സദസ്സ് മാറുമെന്നും വികസന സമിതി യോഗത്തില്‍ എം എല്‍ എ പറഞ്ഞു. നാടിന്റെ നന്മ ആഗ്രഹിക്കുന്ന പൊതു താല്‍പര്യത്തിന് ഒപ്പം നില്‍ക്കുന്ന മുഴുവന്‍ ബഹുജനങ്ങളും നവകേരള സദസ്സിനോട് സഹകരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങളിലും വികസന കാര്യങ്ങളിലും ഭരണനിര്‍വ്വഹണത്തിലും രാജ്യത്തിന് തന്നെ മാതൃകയാണ് കേരള സര്‍ക്കാര്‍. നാടിനോടും ജനങ്ങളോടും തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് തെളിയിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണപ്രഖ്യാപനമെന്നും എം എല്‍ എ പറഞ്ഞു. ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ നാലാം തീയതി സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കുകയുണ്ടായി. ഈ ഉത്തരവ് പ്രകാരം താലൂക്കില്‍ 5000 ത്തിലേറെ പേര്‍ക്ക് പട്ടയം കൊടുക്കുവാന്‍ കഴിയുന്ന സാഹചര്യം വന്നിട്ടുണ്ടെന്നും , ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഏറെ കുറെ മുഴുവന്‍ പേര്‍ക്കും സമയബന്ധിതമായി പട്ടയം നല്‍കുമെന്നും എം എല്‍ എ യോഗത്തില്‍ പറഞ്ഞു.മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗ ശല്യം യോഗം ചര്‍ച്ച ചെയ്തു. നബാര്‍ഡ് സ്‌കീമും , സ്റ്റേറ്റ് പ്ലാനിലും, ആര്‍കെവിവൈ സ്‌കീമിലും ഉള്‍പ്പെടുത്തി 5 പഞ്ചായത്തുകളിലും ഹാങ്ങിങ് ഫെന്‍സ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് യോഗം വിലയിരുത്തി. പെരിയാര്‍ വാലി കനാലുകളുടെ അറ്റകുറ്റപണികള്‍ അവസാനഘട്ടത്തിലാണെന്നും ഡിസംബര്‍ 15 ഓടുകൂടി കനാലില്‍ വെള്ളം തുറന്നുവിടാന്‍ കഴിയുമെന്നും പെരിയാര്‍ വാലി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. അവധി ദിവസങ്ങളില്‍ പല പ്രദേശങ്ങളിലേയ്ക്കുള്ള ട്രിപ്പുകള്‍ കെഎസ്ആര്‍ടിസി മുടക്കുന്നതായും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കേണ്ട കെഎസ്ആര്‍ടിസിയുടെ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കോതമംഗലം – നെല്ലിമറ്റം – വാളാച്ചിറ – പൈങ്ങോട്ടൂര്‍ ടപ്പ് മുടക്കമില്ലാതെ സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗിനെതിരെ പോലീസ്, മോട്ടോര്‍വാഹനവകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. കോതമംഗലം ടൗണില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. കോതമംഗലം ഫുഡ് & സേഫ്റ്റി അധികൃതര്‍ നഗരസഭ- ആരോഗ്യവകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ദേശീയപാത (കുണ്ടന്നൂര്‍- മൂന്നാര്‍) നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും വികസനത്തിന്റെ ഭാഗമായി ദേശീയപാത ഓരങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ അലസമായി റോഡരികില്‍ ഉപേക്ഷി ക്കുന്നതിനെതിരെ ദേശീയ പാത അധികൃതര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനു മുമ്പിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി , കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്, കോതമംഗലം ഭൂരേഖ തഹസില്‍ദാര്‍ കെ എം നാസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

You May Also Like

NEWS

കളമശ്ശേരി: സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. അംഗീകൃത സ്ഥാപനത്തിൽനിന്ന് ഐ.ടി.ഐ/കെ.ജി.സി.ഇ (ഇലക്ട്രീഷ്യൻ/വയർമെൻ/ലൈൻമെൻ) ട്രേഡിൽ യോഗ്യത നേടിയവർക്കും ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ ആൻഡ് മെയിന്റനൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള...

CHUTTUVATTOM

  കോതമംഗലം: കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 109 -ാം ജന്മദിന ആഘോഷം നടത്തി.ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ആർ അജി അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടപ്പടി പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച മുന്തൂർ നഗർ എസ്.സി. ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.എ.എം. ബഷീർ നിർവഹിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ കോളേജ്...

CHUTTUVATTOM

കോതമംഗലം: ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട് പരിഹാരനടപടികൾ ഉറപ്പാക്കുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ രണ്ടാംഘട്ടം പല്ലാരിമംഗലത്ത് നടന്നു. അടിവാട് ടി ആൻഡ് എം ഹാളിൽ നടന്ന പരിപാടി എറണാകുളം...

CHUTTUVATTOM

  കോതമംഗലം : 70 ന്റെ നിറവിൽ നിൽക്കുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ കോഴ്സുകളുടെയും,റിസർച്ച് സെന്ററുകളുടെയും ഉദ്ഘാടനവും ശനിയാഴ്ച...

CHUTTUVATTOM

    കൊല്ലം: അഖിലേന്ത്യാ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍ കേരള ഘടകം നല്‍കുന്ന 32-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും, മാധ്യമ ശ്രേഷ്ഠ പുരസ്‌കാരത്തിനും സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന പൗരൻമാർക്ക് നല്‍കുന്ന ആദരവിനും അര്‍ഹരായവരുടെ...

CHUTTUVATTOM

    ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്ക് ഓഹരികള്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്ങിന് വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രമുഖ ബാങ്ക് യൂണിയനുകള്‍. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക്...

NEWS

  കോതമംഗലം : നെല്ലിമറ്റം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ 112-ാമത് തിരുനാള്‍ 20,21,22 തിയതികളിൽ ആഘോഷിക്കുമെന്ന്  വികാരി ഫാ. ഡോ. തോമസ് ജെ. പറയിടം, അസിസ്റ്റൻ്റ് വികാരി മാത്യു എടാട്ട്...

NEWS

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ രണ്ടാം ഘട്ടം വ്യാഴാഴ്ച പല്ലാരിമംഗലത്ത് നടത്തും. രാവിലെ ഒൻപതിന് അടിവാട് ടി ആൻ്റ് എം ഹാളിൽ എറണാകുളം ജില്ലാ കളക്ടർ ജി....

NEWS

കോതമംഗലം: ലഹരിക്കെതിരെ വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി കോതമംഗലത്ത് നടത്തുന്ന തൂഫാൻ ക്യാമ്പയിൻ്റെ ഉദ്ഘാടനം 26ന് ഉച്ചയ്ക്ക് 11.30 ന് കോതമംഗലം എം.എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല...

NEWS

കോതമംഗലം:ശബരി റെയിൽപാതക്കായി 11(1) വിജ്ഞാപനം പുറപ്പെടുവിച്ച ഭൂമിയുടെ ജപ്തി നടപടി നിർത്തിവയ്ക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ശബരി സമരസമിതി ആവശ്യപ്പെട്ടു. എൽ.എ. ആക്ട് 2013ലെ സെക്ഷൻ 11 (1) പ്രകാരമുള്ള വിജ്ഞാപനം കഴിഞ്ഞ...

error: Content is protected !!