Connect with us

Hi, what are you looking for?

AGRICULTURE

ആദിവാസി സെറ്റിൽമെൻ്റ് കോളനിയിൽ തരിശ് പച്ചക്കറി കൃഷിക്ക് തുടക്കമായി.

നേര്യമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റയും സംയുക്താഭിമുഖ്യത്തിൽ നേര്യമംഗലം ആദിവാസി സെറ്റിൽമെൻറ് കോളനിയിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ഏക്കറോളം വരുന്ന തരിശ് പ്രദേശം കൃഷിയോഗ്യമാക്കിയത്. താമസ സ്ഥലത്തിനു പുറമെ കൃഷി ചെയ്യുന്നതിനു മാത്രമായി സർക്കാർ നൽകിയിരുന്ന സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. പയർ, പാവൽ, വെണ്ട, ചീര, വഴുതന, മുളക് ,വെള്ളരി, പടവലം, ചുരക്ക, മത്തൻ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.പദ്ധതിപ്രകാരം കവളങ്ങാട് പഞ്ചായത്തിലെ ജെ.എൽ.ജി.ഗ്രൂപ്പുകൾക്ക് ഗ്രോബാഗ് കിറ്റുകൾ വിതരണം നടത്തി. പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതകൈവരിക്കുക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിഷ രഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.

സെറ്റിൽമെൻ്റ് കോളനിയിൽ വച്ച്നടന്നചടങ്ങിൽഗ്രാമപഞ്ചായത്ത്പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ വിത്ത് നടീൽ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിസി ജോർജ്, ഊരുമൂപ്പൻ മണിക്കുട്ടൻ, യശോധരൻ, കൃഷി അസിസ്റ്റൻ്റ് സാജു കെ.സി, കുഞ്ഞുമോൾ ബദറുദ്ധീൻ, ഷീബ ബേബി, എൽബിൻ എന്നിവർ സംസാരിച്ചു .
കൃഷി ഓഫീസർ കെ.എ.സജി സ്വാഗതവും തൊഴിലുറപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയർ അമല എൻ.വൈ നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....