കവളങ്ങാട് : കോതമംഗലത്തെ ബാങ്കുകളിലെ എ റ്റി എം കൗണ്ടറിലേക്ക് നോട്ടുകൾ നിറക്കാൻ വരുകയായിരുന്ന വാഹനം പൂപ്പാറയിലേക്ക് പച്ചക്കറി കയറ്റി പോകുകയായിരുന്ന പിക്കപ്പുമായി ഇടിക്കുകയായിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റം കോളനിപടി ഭാഗത്ത് കലാഗ്രഹത്തിന് മുന്നിലെ വളവിലാണ് ഇന്നലെ വൈകിട്ട് അപകടം നടന്നത്. ഇടയുടെ ആഘാതത്തിൽ വാനിന്റെ എൻജിൻ തകർന്ന് ഓയിൽ വൻതോതിൽ റോഡിലേക്ക് പൊട്ടിയൊഴുകി. ഇതോടെ മറ്റ് വാഹനങ്ങൾ റോഡിൽ തെന്നിമാറി അപകടത്തിന് കാരണമാകുന്നത് ഒഴിവാക്കുവാൻ കോതമംഗലം ഫയർഫോഴ്സ് സംഘം എത്തി റോഡ് ക്ലീൻ ചെയ്തു.
