കോതമംഗലം : നെല്ലിക്കുഴി സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ സ്കൂളിലെ പ്രധാന അധ്യാപകൻ മർദ്ദിച്ചതായി പരാതി. ബുധനാഴ്ച്ച രാവിലെ യോഗാ ക്ലാസ്സിൽ പങ്കെടുക്കുവാൻ വൈകിയെത്തി എന്ന കാരണമാണ് കുട്ടികളുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. രക്ഷകർത്താക്കൾ സ്കൂൾ PTA കമ്മിറ്റികാരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റിക്കാരും, രക്ഷകർത്താക്കളും കൂടി കുട്ടികളെ കോതമംഗലത്തെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കുകയും , ഒരു കുട്ടികളുടെ പുറത്ത് ചതവ് കാണപ്പെടുകയും ചെയ്തു. ബന്ധുക്കൾ ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസാണെങ്കിൽ പോലും രാഷ്ടീയ നേതൃത്വത്തിന്റെ ഇടപ്പെടൽ മൂലം കേസ്സ് ഒതുക്കി തീർക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ് എന്നാണ് നാട്ടുകാർ വെളിപ്പെടുത്തുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ തുടർനടപടികൾ കൈകൊള്ളുമെന്നും എറണാകുളം ചൈൽഡ് ലൈൻ അധികാരികൾ വ്യക്തമാക്കി.

You must be logged in to post a comment Login