കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ മേഖലയിൽ ശക്തമായ കാറ്റിൽ മരംവീണ് വീട് തകർന്നു. ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കുളിന് സമീപം താമസിക്കുന്ന കൊറ്റിക്കൽ മനോജിൻ്റെ വീടാണ് പുളിമരംവീണ് തകർന്നത്. കാറ്റും മഴയും ശക്തമായപ്പോൾ മരം വീടിന് മുകളിലേക്ക് മറിഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബാംഗങ്ങൾ ഓടി പുറത്തറിങ്ങിയതിനാൽ ആളപായമുണ്ടായില്ല. ചെറുവട്ടൂർ ഇരമല്ലൂർ മേഖലയിൽ കാറ്റിൽ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.
