കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മനസോടിത്തിരി മണ്ണ് ക്യാംപേന്‍റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പെടുത്തി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കാനുളള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ലൈഫ് മിഷന്‍ കേരള ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി .ബി നൂഹ് ഐ എ എസ് സ്ഥലം സന്ദര്‍ശിച്ചു. പ്രവാസി വ്യവസായിയായ സമീര്‍ പൂക്കൂഴി ഗ്രാമപഞ്ചായത്തിന് സൗജന്യമായി നല്‍കിയ 46 സെന്‍റ് ഭൂമിയിലാണ് ഭവന സമുച്ചയം ഒരുക്കുന്നത്.ഈ സമുച്ചയം പൂര്‍ത്തീ ആകുന്നതോടെ നിരവധി കുടുംബങ്ങള്‍ക്ക് ഭവനം ഒരുക്കാന്‍ കഴിയും.
ഭവന സമുച്ചയം നിര്‍മ്മിക്കാന്‍ അടിസ്ഥാന സൗകര്യം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒരുക്കുകയും ,ഇതിന് അനുയോജ്യമായ ഭൂമിയാണ് ലഭ്യമായിട്ടുളളതെന്നും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പെടുത്തി ഇതിന്‍റെ തുടര്‍ നടപടികള്‍ അടിയന്തിരമായി തുടങ്ങാന്‍ ആകുമെന്ന്
സി ഇ ഒ, പി .ബി നൂഹ് പറഞ്ഞു. കോതമംഗലം എം എല്‍ എ ആന്‍റണി ജോണ്‍,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് ,വൈസ്പ്രസിഡന്‍റ് ശോഭവിനയന്‍ ,സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ എന്‍ ബി ജമാല്‍,എംഎം അലി,മൃദുല ജനാര്‍ദ്ദനന്‍ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി എം അബ്ദുല്‍ അസീസ് , നാസര്‍ കാപ്പ് ചാലില്‍ ,മുന്‍ ജില്ലാപഞ്ചായത്ത് അംഗം കെ എം പരീത്,എന്‍ പി അസൈനാര്‍ ,പി കെ രാജേഷ് ,പി എം അബ്ദുല്‍ സലാം തുടങ്ങിയവരും സി ഇ ഒ യോടൊപ്പം ഉണ്ടായി.