നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്തിലെ മേതലയിൽ ഗുണ്ടാ ആക്രമണം. ഇന്നലെ അർദ്ധരാത്രിയോടെ നാലോളം വരുന്ന സംഘത്തിൻ്റെ നേതൃത്വത്തിലാണ് മേതല ചിറപ്പടിക്ക് സമീപം താമസിക്കുന്ന ചിറ്റേത്തുകുടി അലിയാരിന്റെ മകൻ അൻവറിൻ്റെ വീടിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. വീടിന്റെ ജനൽ ചില്ലുകളും, മുറ്റത്ത് കിടന്ന ഓട്ടോറിക്ഷയും ആക്രമികൾ തല്ലി തകർത്തു. മൂന്ന് മാസം മുൻപ് സമാനമായ രീതിയിൽ ഇതേ ആക്രമി സംഘത്തിന്റെ നേതൃത്വത്തിൽ തൊട്ട് അയൽവാസികളായ രണ്ട് ചെറുപ്പക്കാരെ ആക്രമിക്കുന്നത് കണ്ട് അന്ന് അൻവർ ആ വിശയത്തിൽ ഇടപ്പെട്ടിരിന്നു അതിന്റെ വൈരാഗ്യമാണ് ഇന്നലെ രാത്രിയിലെ ആക്രമണത്തിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ആക്രമികൾ മയക്കുമരുന്നിന് അടിമകളാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിന് ശേഷവും രാവിലെ അൻവറിന്റെ അനുജനെ ആക്രമി സംഘത്തിലുണ്ടായിരുന്ന ഒരാൾ ഫോണിൽ വിളിച്ച് കൊലപ്പെടുത്തുമെന്ന്ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഭീക്ഷണിപ്പെടുത്തിയ ഫോൺ നമ്പർ കോതമംഗലം പോലീസിന് കൈമാറിയിട്ടുണ്ട്. വളരെ സമാധാനപരമായി ജീവിക്കുന്ന ഈ പ്രദേശത്ത് നിരന്തരം ആക്രമം അഴിച്ചു വിടുന്ന ആക്രമി സംഘത്തെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സംഭവ സ്ഥലം സന്ദർശിച്ച കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ ആവക്ഷ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ പ്രദേശത്ത് കഞ്ചാവ് വിൽപ്പന സജീവമാണെന്നും ഈ സംഘത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നും പ്രദേശവാസികൾ പറഞ്ഞു.