നെല്ലിക്കുഴി: ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായ് തിങ്കളാഴ്ച്ച മുതല്‍ ഗ്രാമപ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാകുമെങ്കിലും ജനതിരക്കും അധിക ചിലവും കണക്കിലെടുത്ത് മെയ്-1 വെളളിയാഴ്ച്ച മുതല്‍ ഫര്‍ണീച്ചര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തീക്കാന്‍ നെല്ലിക്കുഴിയിലെ സംയുക്ത വ്യാപാര സംഘടനകളുടെ തീരുമാനം. വ്യാപാര സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തുറക്കുക വഴി വ്യാപാരികള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാവുക. പൊതു ഗതാഗതം ഇല്ലാതിരിക്കയും ഇതര ജില്ലകളിലെ ഗതാഗതം നിയന്ത്രണം നിലനില്‍ക്കെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ക്ക് നെല്ലിക്കുഴിയിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്.,ഇത് വഴി വ്യാപാര ശാലകള്‍ തുറന്ന് വയ്ക്കുന്നതില്‍ പ്രയോജനം ഇല്ല.
വ്യാപാര ശാലകള്‍ തുറന്നാല്‍ കറന്‍റ് ബില്ലും മറ്റ് അനുബന്ധ ചിലവുകളും ഉള്‍പ്പടെ വ്യാപാരികള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുക ആയതിനാല്‍ നെല്ലിക്കുഴി യിലെ ഫര്‍ണീച്ചര്‍ ഷോറുമുകള്‍ മെയ് 1 വെളളിയാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള വ്യാപാരി വ്യവസായി സമിതിയും സംയുക്തപ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. സംയുക്ത സമിതി നേതാക്കള്‍ ആയ സി.ബി അബ്ദുല്‍ കരീം, എന്‍.ബി യൂസഫ്, ഹമീദ് കലാപറബില്‍, അബുവട്ടപ്പാറ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.