Connect with us

Hi, what are you looking for?

NEWS

പൗരത്വ പ്രതിഷേധം ; നെല്ലിക്കുഴിയില്‍ ആയിരങ്ങളെ അണിനിരത്തി ആലുവ – മൂന്നാര്‍ റോഡില്‍ മനുഷ്യ ചങ്ങല തീര്‍ത്തു.

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണഘടനാസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആലുവ – മൂന്നാര്‍ റോഡില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നിവാസികളെ അണിനിരത്തി മനുഷ്യചങ്ങല തീര്‍ത്തു. നെല്ലിക്കുഴി അശമന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ ഇരുമലപ്പടി ഹൈടെക് ജങ്ഷനില്‍ നിന്നും കോതമംഗലം തങ്കളം ബി.എസ്.എന്‍.എല്‍ ജങ്ഷന്‍ വരെയുളള നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിലുളള ആറര കിലോമീറ്റര്‍ ദൂരമായിരുന്നു മനുഷ്യചങ്ങല തീര്‍ത്തത്. വൈകിട്ട് 4;15 ന് ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി 4;30 തോടെ മനുഷ്യചങ്ങല രൂപപെട്ടു.

സ്ത്രീകളും കോളേജ് വിദ്യാര്‍ത്ഥികളടക്കം കക്ഷി രാഷ്ട്രീയ വിത്യാസം മറന്ന് ആയിരങ്ങള്‍ മനുഷ്യചങ്ങലയില്‍ കണ്ണികളാകാന്‍ ഒഴുകിയെത്തിയതോടെ നെല്ലിക്കുഴി ആലുവ – മൂന്നാര്‍ റോഡ് ജനങ്ങളെ കൊണ്ട് നിറഞ്ഞു. ചങ്ങലയില്‍ കണ്ണികളായവര്‍ക്ക് കോതമംഗലം എം.എല്‍.എ ആന്‍റണിജോണ്‍ സത്യവാചകം ചൊല്ലികൊടുത്തു.

etax

മുവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം, ജില്ലാപഞ്ചായത്ത് അംഗം കെ.എം പരീത്, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്‍റ് ജയ്സണ്‍ദാനിയല്‍,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ മൊയ്തു ,സി.പി.ഐ (എം) ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍.അനില്‍കുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ പി.എം മജീദ് , കെ.ജി ചന്ദ്രബോസ്  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.എം മുഹമ്മദ് , പി .എം ബഷീര്‍, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്, പ്രിന്‍സി എല്‍ദോസ്, എ.ആര്‍ വിനയന്‍,സഹീര്‍ കോട്ടപറബില്‍ ,അസീസ് റാവുത്തര്‍, മുസ്ലീം ലീഗ് നേതാവ് കല്ലുങ്ങല്‍ കുഞ്ഞുബാവ,സി.പിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാരായ രാജേഷ് ,എം.ജി പ്രസാദ് തുടങ്ങിയ പ്രമുഖര്‍ ചങ്ങലയില്‍ കണ്ണികളായി.

തുടര്‍ന്ന് നെല്ലിക്കുഴി കവലയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അധ്യക്ഷയായി . കോതമംഗലം എംഎല്‍.എ ആന്‍റണി ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജയകുമാര്‍,എ.വി രാജേഷ്,മൃദുല ജനാര്‍ദ്ദനന്‍ ,താഹിറ സുധീര്‍,സത്താര്‍ വട്ടക്കുടി,എം.ഐ നാസ്സര്‍,ബിജു മാണി,സി.ഇ നാസ്സര്‍,അരുണ്‍സി ഗോവിന്ദ്,സല്‍മ ലത്തീഫ്,പി.എം പരീത് ,സല്‍മ ജമാല്‍ തുടങ്ങിയവര്‍ ചങ്ങലയ്ക്ക് നേതൃത്വം നല്‍കി.

കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ക്കും വ്യത്യസ്തവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകളും ലഭിക്കുവാൻ ഈ WhatsApp ലിങ്ക് ഉപയോഗിക്കുക…  https://chat.whatsapp.com/KI0hMIlp4D68BeXbJvk36r

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...