കോതമംഗലം : നാടുകാണി സെന്റ് തോമസ് എൽ പി &യു പി സ്കൂളിന്റെ വാർഷികവും കിച്ചൺ കം സ്റ്റോർ ഉദ്ഘാടനവും ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, കീരംപാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, വാർഡ് മെമ്പർമാരായ വി സി ചാക്കോ, ഗോപി മുട്ടത്ത്,സെന്റ് തോമസ് എൽ പി സ്കൂൾ എച്ച് എം സലോമി റ്റി പി, പി റ്റി എ, എം പി റ്റി എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.സെന്റ് തോമസ് യു പി എസ് എച്ച് എം ഷിബി മോൾ എ ജെ സ്വാഗതവും സ്റ്റാഫ് ലിബിൻ തോമസ് നന്ദിയും രേഖപ്പെടുത്തി.