Connect with us

Hi, what are you looking for?

NEWS

എൻ്റെ നാട് ജനകീയ കൂട്ടായ്മ: കോതമംഗലം മുനിസിപ്പൽ തല വനിതാസംഗമം

കോതമംഗലം: വനിതാ സ്വയം സംരംഭകർക്കായി ശില്പശാല നടത്തുമെന്ന് എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു . എൻ്റെ നാട് ജനകീയ കൂട്ടായ്മ വനിതാമിത്ര യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോതമംഗലം മുനിസിപ്പൽ തല വനിതാസംഗമം പരിപാടിയുടെ ഉത്ഘാടനം ചെയ്യുകയായിരുന്നു.സ്വയം സംരംഭകർ ആകുവാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് അനുയോജ്യമായ മേഖലകൾ കണ്ടെത്തി അതിനാവശ്യമായ പരിശീലനം നൽകുകയാണ് ശില്പശാല കൊണ്ട് ലക്ഷ്യമാക്കുന്നത്. നിർധനരായ കിടപ്പ് രോഗികൾക്ക് നൽകി വരുന്ന പെൻഷൻ പദ്ധതി അടക്കം എൻ്റെ നാട് നടത്തി വരുന്ന എല്ലാവിധ ക്ഷേമ പദ്ധതികളും തുടർന്നും കൂടുതൽ കാര്യക്ഷമതയോടെ പ്രാവർത്തികമാക്കുമെന്നും ചെയർമാൻ പറഞ്ഞു.

കോതമംഗലം ലയൺസ് ഹാളിൽ നടത്തിയ പരിപാടിയിൽ
വനിതാമിത്ര പ്രസിഡൻ്റ് ഷൈമി ഷൈജു അദ്ധ്യക്ഷത വഹിച്ചു. എൻ്റെ നാട് വൈസ് ചെയർപേഴ്സൺ ബിജി ഷിബു, മുനിസിപ്പൽ കൗണ്സിലർമാരായ ലിസ്സി പോൾ, വത്സ ജോർജ്ജ് , ബബിത മത്തായി, മുൻ കൗൺസിലർ മാരായ ടീന മാത്യു, ജോർജ്ജ് അമ്പാട്ട്, ഭാരവാഹികളായ പോൾ വർഗീസ് , കെ എം പോൾ, നജീബ് റഹ്മാൻ, വനിതാമിത്ര താലൂക്ക് പ്രസിഡൻ്റ് ഉഷ ബാലൻ ,എൻ്റെ നാട് സെക്രട്ടറി പി എ പാദുഷ എന്നിവർ പ്രസംഗിച്ചു. വനിതാ ക്ഷേമവും ഉന്നമനവും എന്നെ വിഷയത്തെക്കുറിച്ച് മോട്ടിവേറ്റീവ് സ്പീക്കർ ജിജി വർഗീസ് ക്ലാസ്സ് നയിച്ചു. ജാൻസി മാത്യു സ്വാഗതവും ലിസ്സി മത്തായി നന്ദിയും പറഞ്ഞു.

You May Also Like

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

CHUTTUVATTOM

  കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കവല കല്ലുംപുറത്ത്(കവലയിൽ ) കെ.എം. ഹനീഫ(85) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച 9.30 ന് മണിക്കിണർ ദാറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ . ഭാര്യ: പരേതയായ സൈനബ. മക്കൾ:മുഹിയദ്ധീൻ...

CHUTTUVATTOM

  കടവൂർ: പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ  (ഡായി -73) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച 2.30ന് കടവൂർ സെൻറ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) കുടുംബാഗമാണ്....

CHUTTUVATTOM

കോതമംഗലം നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ. ഷാജി തെക്കേക്കുടി കൊടി ഉയര്‍ത്തി. ഫാ. അബിമോന്‍ പീറ്റര്‍ കിഴക്കേപ്പുറത്ത്, ഫാ. ജോബി തോബ്ര, ഡീക്കന്‍ എബിന്‍സ്...

ACCIDENT

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 1.40 ഓടെ കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമുണ്ടായ അപകടത്തില്‍ കാവുങ്കര പാലത്തിങ്കല്‍ നസീര്‍ അലി (53) ആണ്...

CHUTTUVATTOM

കോതമംഗലം: രോഗികളുടെ വേദനയില്‍ പങ്കുചേരുകയും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായഹസ്തം നീട്ടുകയും ചെയ്യുന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്ന് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കോതമംഗലം മണ്ഡലത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍...

CHUTTUVATTOM

  കൊച്ചി: പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനം ഒരുക്കുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൻ്റെ തനത് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം...

CHUTTUVATTOM

      കോതമംഗലം: കറുകടത്ത്മൊബൈല്‍ ടവറില്‍നിന്ന് ചെമ്പുകമ്പി മോഷണം പോയതായി പരാതി. റിലയന്‍സ് കമ്പനിയുടെ രണ്ട് ടവറുകളില്‍ സ്ഥാപിച്ചിരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്. പതിനായിരത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പിയാണ് മോഷണം പോയത്....

CHUTTUVATTOM

  കോതമംഗലം : 37-ാം കോതമംഗലം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം. നെല്ലിമറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കവളങ്ങാട് പഞ്ചായത്ത്...

CHUTTUVATTOM

  കോതമംഗലം: മാലിപ്പാറ ദേവശ്ശേരില്‍ പരേതനായ രാമകൃഷ്ണന്റെ ഭാര്യ അമ്മിണി (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 ന് മാലിപ്പാറയിലെ വീട്ടുവളപ്പില്‍.പരേത പിറമാടം ചക്കുളങ്ങരയില്‍ കുടുംബാഗം. മക്കള്‍ : രമണന്‍ (വിമുക്തഭടന്‍),ഓമന,വിജയന്‍ (റിട്ടയേര്‍ഡ്...

CHUTTUVATTOM

  കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ് വ്യവസായ–അക്കാദമിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസായാധിഷ്ഠിത പഠനം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡസ്ട്രിയൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് മേഖലകളിൽ...

error: Content is protected !!