Connect with us

Hi, what are you looking for?

CRIME

മൂവാറ്റുപുഴ കടാതിയില്‍ വാക്ക്തർക്കത്തെ തുടർന്ന് വെടിവെയ്പ്പ്:ഒരാളുടെ നില ഗുരുതരം

മൂവാറ്റുപുഴ: കടാതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെയ്പ്പ്. ഒരാളുടെ നില ഗുരുതരം. കടാതി സംഗമംപടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. അയല്‍വാസികളും ബന്ധുക്കളുമായ കടാതി മംഗലത്ത് ജുഗന്‍ കിഷോര്‍(48)ആണ് മാതൃസഹോദരി പുത്രനായ മംഗലത്ത് നവീന്‍(28)നെ വെടിവെച്ചത്. സഹോദരങ്ങളായ ഇരുവരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെക്കുകയായിരുന്നു.

ഇവർ തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നവീനും ,കിഷോറിനും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുകയും നവീനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഗുരുതര അവസ്ഥയിലായ നവീനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നവീന്റെ കരള്‍ തുളച്ച് വെടിയുണ്ടപുറത്തുവന്നതായി പോലീസ് പറഞ്ഞു. ലൈസന്‍സുള്ള തോക്കില്‍ നിന്നുമാണ് ജുഗന്‍ കിഷോര്‍ നിറഒഴിച്ചത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതി ജുഗന്‍ കിഷോറിനെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

You May Also Like

NEWS

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ ആറാം തീയതി ആയിരുന്നു രണ്ടാം...

NEWS

കോതമംഗലം: കാറിനു മുകളിൽ സാഹസികയാത്ര നടത്തിയതിനു ഡ്രൈവർക്കും ഉടമയ്ക്കും എതിരെ നിയമ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകല്ലിനു സമീപം വെള്ളിയാഴ്ച വൈകിട്ടു കാറിനു മുകളിലിരുന്ന് ഒരാൾ സഞ്ചരിക്കുന്ന ദൃശ്യം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ നീന്തി ചരിത്രം കുറിക്കാൻആറു വയസുകാരി ഒരുങ്ങുന്നു. കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 12 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ...

error: Content is protected !!