Connect with us

Hi, what are you looking for?

NEWS

പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി കോട്ടപ്പടി സ്വദേശി എം എസ് ശിവൻകുട്ടി

കോതമംഗലം : പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി കോട്ടപ്പടി സ്വദേശി എം എസ് ശിവൻകുട്ടി.വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ പ്പെട്ടവര്‍ക്കുള്ള സഹായമായിട്ടാണ് ഒരുമാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം എസ് ശിവൻകുട്ടി നൽകിയത്.ആന്റണി ജോൺ എം എൽ എ ചെക്ക് ഏറ്റുവാങ്ങി. നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ശിവൻകുട്ടിയെ ഹോസ്പിറ്റലിൽ സന്ദർശിച്ചാണ് തുകയുടെ(40000) ചെക്ക് എം എൽ എ സ്വീകരിച്ചത് .

കഴിഞ്ഞ രണ്ട് പ്രളയ കാലത്തും തന്റെ ഓരോ മാസത്തെ പെൻഷൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ റിട്ടയേർഡ് അസിസ്റ്റന്റ് എഞ്ചിനീയർ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉദ്യോഗസ്ഥനാണ് എം എസ് ശിവൻകുട്ടി.മെഡിക്കൽ കോളേജിൽ കൂടിയ യോഗത്തിൽ സി പി എം ഏരിയ സെക്രട്ടറി കെ എ ജോയി,മെഡിക്കൽ കോളേജ് ട്രസ്റ്റ്‌ പ്രസിഡന്റ്‌ എം ഇ ശശി,സൂപ്രണ്ട് ഡോ.ഷിബു വർഗീസ്,എ ഒ സി സി വാസു,പ്രിൻസിപ്പാൾ ഡോ.സുനിൽ പി വി,കോതമംഗലം പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

You May Also Like

NEWS

കോതമംഗലം:മൂവാറ്റുപുഴയിൽ 11ന് നടത്തുന്ന കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം.ജോർജിൻ്റെ അൻപതാം ചരമ വാർഷികത്തിൽ കോതമംഗലത്ത് നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം നേതൃസംഗമത്തിൽ തീരുമാനമായി.യോഗം സംസ്ഥാന ഹൈപവർ...

CHUTTUVATTOM

  കോതമംഗലം: നെല്ലിമറ്റം കളപ്പുരയില്‍ പരേതനായ ജോസിന്റെ ഭാര്യ ബേബി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് നാളെ തിങ്കളാഴ്ച 2.30ന് പുലിയന്‍പാറ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത അങ്കമാലി പാലാട്ടി കയ്യാല കുടുംബാഗമാണ്....

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ (2026-27 ) വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ...

CHUTTUVATTOM

കോതമംഗലം: മനുഷ്യ–വന്യജീവി സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ 100 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി (സോളാർ ഫെൻസിങ്) നിർമിക്കുന്നതിനുള്ള 15 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. കേന്ദ്രസർക്കാർ സഹായത്തോടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: ചേലക്കുളത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതികളെ 12 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ നൂര്‍ജുല്‍ ഇസ്ലാം (40), ഫെയ്ജുദ്ദീന്‍ (24),...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ നിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ശനിയാഴ്ച രാത്രി നൂലേലി അമ്പലത്തിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശത്ത് കൂട്ടിയിട്ടിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കിടയില്‍ കിടന്ന പാമ്പിനെ, പാമ്പുപിടുത്ത വിദഗ്ധന്‍ ജുവല്‍ ജൂഡി...

CHUTTUVATTOM

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻറ് ടെക്നോളജി (ഡിഎസ്ടി)...

CHUTTUVATTOM

പെരുമ്പാവൂര്‍: പട്ടികജാതിവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പണികഴിപ്പിച്ച മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുപ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. മുടിക്കല്‍ യുപി സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പിന്നോക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് പ്രവര്‍ത്തനം...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരിയാര്‍വാലി മുടിക്കല്‍ കനാലില്‍ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തമാകുന്നു. പള്ളിക്കവല, ലക്ഷംവീട്, മാവിന്‍ചുവട്, സൗഹൃദ എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ഏക ആശ്രയം ഈ കനാലാണ്. പെരിയാര്‍വാലി അധികൃതരുടെ അനാസ്ഥകൊണ്ട് ഈ കനാലില്‍...

CHUTTUVATTOM

കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്ത് പഴയിടത്ത് (കൊച്ച് മാക്കിയിൽ) ലിജു ഫിലിപ്പ് (55) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 2ന് തലക്കോട് വി. മർത്തമറിയം യാക്കോബായ പള്ളിയിൽ. ഭാര്യ : ആനി കോതമംഗലം തച്ചമറ്റം കുടുംബാഗം...

CHUTTUVATTOM

കോതമംഗലം: വിലക്കയറ്റത്തിനും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ പ്രതിഷേധ സായാഹ്നം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: സ്വാതന്ത്ര്യസമര സേനാനി എം. ഐ വർഗീസ് ഫൗണ്ടേഷന്റെ 2026-ലെ ജനസേവ പുരസ്കാരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ...

error: Content is protected !!