Connect with us

Hi, what are you looking for?

NEWS

നാളെ തിങ്കളാഴ്ച്ച കോതമംഗലം മേഖലയിൽ കടകൾ തുറക്കില്ല.

കോതമംഗലം : നാളെ തിങ്കളാഴ്ച്ച കോതമംഗലം മേഖലയിൽ കടകൾ തുറക്കില്ല. ലോക്​ഡൗൺ മൂലം ദുരിതത്തിലായ വ്യാപാരികളോടുള്ള സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ മെഡിക്കൽ സ്​റ്റോർ ഒഴിച്ചുള്ള മുഴുവൻ കടകളും അടച്ചിടുന്നതിന്റെ ഭാഗമായാണ് കോതമംഗലത്ത് കടകൾ അടച്ചിടുന്നത്. പണിമുടക്കിനോടനുബന്ധിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി , കോർപറേഷൻ ഓഫിസുകൾക്ക് മുന്നിലും യൂനിറ്റ് കേന്ദ്രങ്ങളിലും ധർണ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വിഭാഗം കടകളും പ്രവർത്തിക്കാൻ അനുവദിക്കുക, പൊലീസും സെക്ടർ മജിസ്ട്രേറ്റുമാരും വ്യാപാരികളെ പീഡിപ്പിക്കുന്നതും പിഴ ചുമത്തുന്നതും അവസാനിപ്പിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുക, ലോക്​ഡൗൺ സമയത്ത് ഓൺലൈൻ വ്യാപാരം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം.

You May Also Like

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോതമംഗലം സ്വദേശികളെ ഒരുമിപ്പിക്കുന്നതിനായി കോതമംഗലം ഗ്ലോബൽ ഫോറം രൂപീകരിക്കുമെന്ന് ഷിബു തെക്കുപുറം എംഎൽഎ.ദുബായിൽ കോതമംഗലം ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അസോസിയേഷൻ രൂപീകരിക്കുന്ന കാര്യം...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

CHUTTUVATTOM

പാനിപ്ര: പാനിപ്ര അല്‍ഫലാഹ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ട്ടോറിയം 2കെ26 ഇന്റര്‍സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ബ്ലോസം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി.15 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ 145 ഇനങ്ങളിലായി...

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CHUTTUVATTOM

കോതമംഗലം:പൊതു വിതരണത്തെ ആധുനികവൽക്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്)എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയൽ ഹാളിൽഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി ലീഡർ മന്ത്രി അനൂപ്...

error: Content is protected !!