കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുകൊണ്ടിരുന്ന ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. കോളേജിലെ വാർഷിക സ്പോർട്സ് മത്സരത്തിന് മുന്നോടിയായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഫൈനൽ മത്സരത്തിൽ ഹൗസ് സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഹൗസ് ഡി യെ തോൽപ്പിച്ചു. വിജയികൾക്ക് കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ, ചെയർമാൻ പി വി പൗലോസ്, പ്രിൻസിപ്പാൾ ഡോ. പി സോജൻലാൽ എന്നിവർ ചേർന്ന് ട്രോഫികൾ നൽകി.
