കോതമംഗലം : കോതമംഗലം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് അനുകൂലമായി നിലപാട് എടുത്തവർക്കെതിരെ ജപ്തി നോട്ടീസ് അയച്ചു ഭീഷണിപ്പെടുത്തുന്ന മാതിരപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി ജോർജിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മാതിരപ്പിള്ളി ഗവൺമെന്റ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ഗണപതി ക്ഷേത്ര ബസ്സ്റ്റോപ്പിൽ എത്തി തിരികെ ബാങ്കിനു മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന സമരം സി പി എം കോതമംഗലം ഏരിയാ സെക്രട്ടറി ആർ.അനിൽ കുമാർ ഉദ്ഘാ ടനം ചെയ്തു. സി പി എം ലോക്കൽ കമ്മറ്റിയംഗം റ്റി.എസ് റെജി അദ്ധൃക്ഷത വഹിച്ചു.സി പി എം
ലോക്കൽ സെക്രട്ടറി പി .പി മൈതീൻഷാ, സി പി ഐ ലോക്കൽ കമ്മറ്റിയംഗം കെ.എ സൈനുദ്ദീൻ, മുൻസിപ്പൽ കൗൺസിലറൻമാരായ കെ.എ നൗഷാദ്, സിന്ധു ഗണേശൻ , ജൂബി പ്രതീക്ഷ് , വൽസ മാത്യൂ , ബിൻ സി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. സി പി എം ഏരിയാ കമ്മറ്റിയംഗം സി പി എസ് ബാലൻ സ്വാഗതവും സി പി എം ബ്രാഞ്ച് സെക്രട്ടറി എം.എം മുജീബ് നന്ദിയും പറഞ്ഞു.