കോതമംഗലം: മാര്‍തോമ ചെറിയ പള്ളിയില്‍ നിന്നും വിവിധ പള്ളികളിലേക്ക് ശുശ്രൂഷകരായി പോകുന്ന മുന്‍ വികാരി ഫാ. ജോസ് പരുത്തുവയലില്‍, സഹവികാരിമാരായിരുന്ന ഫാ. ഏലിയാസ് പൂമറ്റത്തില്‍, ഫാ. ബിജോ കാവാട്ട്, ഫാ. ബേസില്‍ ഇട്ടിയാനിക്കല്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി ആദരിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി അധ്യക്ഷനായി. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി, ടി.യു. കുരുവിള, ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, ആര്‍. അനില്‍കുമാര്‍, എ.ജി. ജോര്‍ജ്, പി.എ.എം. ബഷീര്‍, ഷിബു തെക്കുംപുറം, ഫാ. സാജു കുരിക്കാപ്പിള്ളി, ഷെമീര്‍ പനയ്ക്കല്‍, കെ.എ. നൗഷാദ്, ഇ.ക. ശിവന്‍, മാത്യു ജോസഫ്, പി.എ. സോമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കാന്തി വെള്ളക്കയ്യന്‍, മിനി ഗോപി, ജെസി സാജു, ഗോപി മുട്ടത്ത്, പി.കെ. മൊയ്തു, പി.പി. സജീവ്, എം.എസ്. എല്‍ദോസ്, ഇ.കെ. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
