Connect with us

Hi, what are you looking for?

NEWS

മാർ ബേസിൽ സ്പോർട്സ് അക്കാദമി: വർണ്ണ കൂട്ടം 2K24 തുടക്കമായി

കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന
വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് മണ്ണഞ്ചേരി , സെക്രട്ടറി
സി എ ജോസ് , പിടിഎ പ്രസിഡണ്ട് സനീഷ് എ എസ് , സിജു തോമസ് ,
ഷാമി ചെറിയാൻ എന്നിവർ സംസാരിച്ചു.

മെയ് 2 മുതൽ 10 വരെ നടക്കുന്ന ക്യാമ്പിൽ ഫുട്ബോൾ , കരാട്ടെ , ചെസ്സ് , സ്പോക്കൺ ഇംഗ്ലീഷ് ,ഭാഷാ ശില്പശാല , ഗണിതം മധുരം , ചിത്രരചന , സംഗീതം , നൃത്തം , പ്രവൃത്തിപരിചയം എന്നിങ്ങനെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. കുട്ടികളുടെ അഭിരുചി കണ്ടെത്താനും തുടർ പരിശീലനത്തിനും അവസരം ഉണ്ടാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

You May Also Like

NEWS

  കോതമംഗലം : നെല്ലിമറ്റം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ 112-ാമത് തിരുനാള്‍ 20,21,22 തിയതികളിൽ ആഘോഷിക്കുമെന്ന്  വികാരി ഫാ. ഡോ. തോമസ് ജെ. പറയിടം, അസിസ്റ്റൻ്റ് വികാരി മാത്യു എടാട്ട്...

NEWS

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ രണ്ടാം ഘട്ടം വ്യാഴാഴ്ച പല്ലാരിമംഗലത്ത് നടത്തും. രാവിലെ ഒൻപതിന് അടിവാട് ടി ആൻ്റ് എം ഹാളിൽ എറണാകുളം ജില്ലാ കളക്ടർ ജി....

NEWS

കോതമംഗലം: ലഹരിക്കെതിരെ വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി കോതമംഗലത്ത് നടത്തുന്ന തൂഫാൻ ക്യാമ്പയിൻ്റെ ഉദ്ഘാടനം 26ന് ഉച്ചയ്ക്ക് 11.30 ന് കോതമംഗലം എം.എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല...

NEWS

കോതമംഗലം:ശബരി റെയിൽപാതക്കായി 11(1) വിജ്ഞാപനം പുറപ്പെടുവിച്ച ഭൂമിയുടെ ജപ്തി നടപടി നിർത്തിവയ്ക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ശബരി സമരസമിതി ആവശ്യപ്പെട്ടു. എൽ.എ. ആക്ട് 2013ലെ സെക്ഷൻ 11 (1) പ്രകാരമുള്ള വിജ്ഞാപനം കഴിഞ്ഞ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ഡിസംബർ 5, 6 തീയതികളിൽ നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 36 മത് എറണാകുളം ജില്ലാ സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മുൻ എംഎൽഎ ആൻ്റണി ജോൺ പ്രകാശന...

NEWS

    കോതമംഗലം: വൈസ്മെൻസ് ഇന്റർനാഷണലിൽ ഡിസ്ട്രിക്റ്റ് ഗവർണർമാർക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ ഇന്റർനാഷണൽ അവാർഡിന് 2025–26 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്റ്റ് – 7 -ന്റെ ഗവർണറായിരുന്ന കോതമംഗലം ചേലാട് സ്വദേശി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ ഹാരി ബെന്നി ചെട്ടിയാംകുടിയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) ‘എ’ ലൈസൻസ് കരസ്ഥമാക്കി. ഇന്ത്യയിൽ എഎഫ്സി ‘എ’...

CHUTTUVATTOM

കോതമംഗലം: മുന്‍കൂട്ടി അറിയിച്ച് എത്തിയിട്ടും സന്ദര്‍ശകര്‍ക്ക് ഭൂതത്താന്‍കെട്ട് വനമേഖലയില്‍ പ്രവേശനാനുമതി നിഷേധിച്ചതായി പരാതി. ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കാണ് ദുരനുഭവം. പ്രകൃതിസൗഹൃദ പഠനയാത്രയുടെ ഭാഗമായി ശനിയാഴ്ച ഭൂതത്താന്‍കെട്ടില്‍ എത്തിയ സംഘത്തിന് വനമേഖലയിലേക്ക്...

NEWS

  കോതമംഗലം: നഗരസഭക്ക് 50 കോടിയുടെ 369 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് 6 കോടിയുടെയും, കളിസ്ഥലം വാങ്ങുന്നതിന് 2.8 കോടിയുടേയും, നഗരസഭാ ഓഫീസ് നവീകരണത്തിന്...

CHUTTUVATTOM

    കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന താലൂക്ക്‌ തല സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു.കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ. ശിവൻ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി യുമായി ചേർന്ന് 19, 20 തിയതികളിൽ ദ്വിദിന ദേശീയ...

NEWS

      കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജീവിതത്തില്‍ ആര്‍ജിക്കേണ്ട വിവിധ ലഹരികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. അടിമാലി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍...

error: Content is protected !!