Connect with us

Hi, what are you looking for?

CRIME

ഇൻസ്റ്റാഗ്രാമിലൂടെ പരിചയം, കള്ളങ്ങൾ പൊളിഞ്ഞപ്പോൾ ഒഴിവാക്കൽ; പിന്നെ ശല്യമായി, ഒടുക്കം പകയോടെ കണ്ണൂരിൽ നിന്നും എത്തി കോതമംഗലത്തെ നടുക്കിയ കൊലപാതകം.

കോതമംഗലം : നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് എത്തി യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയ സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിനി കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. കണ്ണൂര്‍ മേലൂര്‍ പാലയാട് സ്വദേശിയായ രഖിലാണ് വെടിവച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. മാനസ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറിയ രഖില്‍ മാനസയെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് രാഖില്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

മാനസയും മൂന്നു സഹപാഠികളും കൂടിയാണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. ഇയാള്‍ മാനസയുമായി ഒരു മുറിയിലേക്ക് പോയതോടെ ഭയന്നുപോയ സഹപാഠികള്‍ താഴെ താമസിക്കുന്ന വീട്ടുടമസ്ഥയെ വിളിച്ച് അവരും മകനും എത്തിയിരുന്നു. ചോരയില്‍ക്കുളിച്ചു കിടന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുറിയിലിരുന്നു ഭക്ഷണം കഴിക്കവെയാണ് രഖില്‍ എത്തിയത്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തീകരിക്കാന്‍ ഒന്നര മാസം മാത്രം അവശേഷിക്കവെയാണ് ദാരുണ സംഭവം.

നേരത്തെ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്ന രഖിലെനെതിരെ പിതാവ് കണ്ണൂരിൽ വെച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പിലാക്കിയിരുന്നതായാണ് വിവരം. എട്ട് മാസങ്ങൾക്ക് മുൻപാണ് ഇന്‍സ്റ്റഗ്രാമിലൂടെയാണ ഇവര്‍ പരിചയപ്പെട്ടത് എന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ബിസിനസ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞതാണെന്നും, ഗൾഫിൽ മെച്ചപ്പെട്ട ജോലിയാണെന്നുമാണ് രഖില്‍ മാനസയോട് പറഞ്ഞിരുന്നത്. നാട്ടിൽ പല കുടുബ ബിസിനസുകളും ഉണ്ടെന്നും പറഞ്ഞിരുന്നു. പിന്നീട് ഇത് പലതും കളവാണെന്ന് മാനസക്ക് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് സൗഹ്രദം ഉപേക്ഷിച്ച മാനസയെ ശല്യം ചെയ്തതോടുകൂടിയാണ് പെൺകുട്ടി വീട്ടിൽ വിവരം ധരിപ്പിക്കുന്നതും പോലീസ് ഇടപെടുന്നതും. ശല്യപ്പെടുത്തുകയില്ലെന്ന് രഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. ഈ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രഖിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുന്നു.

രാഖില്‍ നേരത്തെ കൊല നടത്തുകയെന്ന ലക്ഷ്യത്തോടെ സംഭവസ്ഥലത്തിന് സമീപം വന്നു 20 ദിവസത്തോളം താമസിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽനിന്നു തോക്ക് കൊണ്ടു വന്നതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 7.62 എംഎം പിസ്റ്റളാണ് മാനസയെ കൊല്ലാന്‍ രഖിൽ ഉപയോഗിച്ചത്. ഏഴുറൗണ്ട് വെടിയുതിര്‍ക്കാവുന്ന തോക്കാണ് ഇതെന്നു പൊലീസ് വ്യക്തമാക്കി. മാനസയ്ക്ക് ചെവിക്ക് പുറകിലും നെഞ്ചിലുമാണ് വെടിയേറ്റത്. രാഖില്‍ തലക്ക് വെടിച്ചാണ് ആത്മഹത്യചെയ്തത്. കൊലക്ക് ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. ബാലസ്റ്റിക് വിദഗ്ദ്ധര്‍ തോക്ക് പരിശോധിക്കും. ഇന്‍ക്വസ്റ്റും തെളിവെടുപ്പും പുരോഗമിക്കുകയാണ്. മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നടക്കും.

You May Also Like

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിൻ്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിലാണ് ഒരുകൂട്ടം കുരങ്ങൻമാർ വീട് കയറി ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ...

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

CHUTTUVATTOM

കോതമംഗലം: മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം എത്തിക്കാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അഗ്‌നി രക്ഷാ സേന. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും മെയിന്‍ കനാലിലൂടെ പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

error: Content is protected !!