Connect with us

Hi, what are you looking for?

NEWS

എം.എ. കോളേജില്‍ കോമേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനം നടത്തി

കോതമംഗലം : മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജില്‍ കോമേഴ്സ് അസോസിയേഷന്റെ ഉത്ഘാടനം നടന്നു. കോലഞ്ചേരി, കടയിരുപ്പ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ അധ്യക്ഷത വഹിച്ചു.വകുപ്പ് മേധാവി ഡോ ഡയാന ആന്‍ ഐസക്, കോമേഴ്സ് വിഭാഗം മുന്‍ അദ്ധ്യാപകന്‍ പ്രൊഫ. വി. ജെ. പൗലോസ്, ഡോ. രമ്യ. സി. എം എന്നിവര്‍ പ്രസംഗിച്ചു.വളരെ ചെറിയ തോതില്‍ നിന്നും വളര്‍ന്നുവന്ന സിന്ധൈറ്റ് ഗ്രൂപ്പിന്റെ വിജയഗാഥ അമരക്കാരനില്‍ നിന്ന് നേരിട്ട് കേള്‍ക്കാന്‍ സാധിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. ദൈവാനുഗ്രഹവും, സൂക്ഷ്മമായ നിരീക്ഷണവും കൃത്യമായ രൂപരേഖയും ഉണ്ടെങ്കില്‍ വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് വിജു ജേക്കബ് പറഞ്ഞു .ഉദ്ഘാടനത്തിന് ശേഷം അധ്യാപകരും വിദ്യാര്‍ത്ഥികളുമായി അദ്ദേഹം തുറന്ന സംഭാഷണവും നടത്തുകയുണ്ടായി.അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ നിന്നും സംഭവിക്കുന്ന കൂട്ടമായ പലായനത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ അഭിപ്രായം ചോദിച്ചപ്പോള്‍, നിര്‍ഭാഗ്യകരമായ ഈ അവസ്ഥയ്ക്ക് ഉത്തരവാദിത്വം നമ്മുടെ മനോഭാവം തന്നെയാണ് എന്നാണ് ഡോ. വിജു അഭിപ്രായപ്പെട്ടത്.

You May Also Like

CRIME

  പെരുമ്പാവൂര്‍: ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ച് മാല തട്ടിയെടുത്ത കേസില്‍ ഏഴ് പ്രതികള്‍ പോലീസ് പിടിയില്‍. അല്ലപ്ര വെങ്ങോലയില്‍ താമസിക്കുന്ന ഇരിങ്ങോള്‍ പട്ടാല്‍ വേളൂര്‍കുന്ന് അനൂപ് (47), ഇടുക്കി രാമക്കല്‍മേട് കരുണാപുരം മടപ്പിള്ളിഡാനിയേല്‍...

CHUTTUVATTOM

കോതമംഗലം: പുതിയ അക്കാദമിക രംഗം ആവശ്യപ്പെടുന്നതിന്റെ മുന്നില്‍ നടന്നാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാര്‍ അത്തനേഷ്യസ് കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം റബ്ബര്‍ മെഷീനുകളും, വീട്ടിലെ നിത്യോപയോഗ സാധനങ്ങളും നശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീട്ടിലെത്തിയ കാട്ടാനക്കൂട്ടം രണ്ട്...

CRIME

കോതമംഗലം: നെല്ലിക്കുഴിയില്‍ കോളേജ് കേന്ദ്രീകരിച്ച് വില്‍പ്പനക്കായി എത്തിച്ച 2.7 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ കോതമംഗലം പോലീസിന്റെ പിടിയില്‍. നെല്ലിക്കുഴി സ്വദേശി സഹീര്‍ (29), വാഴക്കുളം സ്വദേശി ജാഫര്‍ (28) കൊല്ലം സ്വദേശിയും...

CRIME

  മൂവാറ്റുപുഴ: വില്‍പ്പനയ്ക്കായെത്തിച്ച 11.803 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയില്‍. കിഴക്കേക്കര പാറപ്പാട്ട് അല്‍ഷിഫ് കബീര്‍ (32), കോതമംഗലം സ്വദേശികളായ ആഷിഷ് കെ. അജിത്ത് (26), അനന്തകൃഷ്ണന്‍ കെ.എസ്. (27)...

NEWS

കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്‍,...

CHUTTUVATTOM

  മുവാറ്റുപുഴ: 4 -ാം ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്. നവംബർ 23 ന് വൈകുന്നേരം 5.30ന് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന...

CHUTTUVATTOM

  കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോതമംഗലം കത്തീഡ്രൽ പാരിഷ് ഹാളിൽ സ്വയംസഹായ സംഘ അംഗങ്ങൾക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ...

CHUTTUVATTOM

  കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു...

CHUTTUVATTOM

  കോതമംഗലം: ജന്തർ മന്തറിൽ കോൺഗ്രസും സഖ്യകക്ഷികളും വോട്ടുകൊള്ളക്കെതിരെയും, ഇന്ത്യയുടെ മതേതരത്വം നിലനിർത്താനും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കഴിഞ്ഞ ആറു മാസക്കാലത്തെ മുഖ്യമന്ത്രി വി. ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻറെ...

CHUTTUVATTOM

  കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് റോവർ, റേഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ട്രാഫിക്...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞപ്രതി അറസ്റ്റില്‍. ഇരമല്ലൂര്‍ കുറ്റിലഞ്ഞി പുതുപ്പാലം ഏരംതുരുത്തില്‍ ഫസല്‍ മെഹബൂബ് (30) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ പുതുപ്പാലം ഭാഗത്തുള്ള...

error: Content is protected !!