Connect with us

Hi, what are you looking for?

CHUTTUVATTOM

ബഹുമുഖ പ്രതിഭയായിരുന്നു എം പി വീരേന്ദ്രകുമാർ : കെ ജെ യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കൽ

കോതമംഗലം : മികച്ച സോഷ്യലിസ്റ്റ് നേതാവായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ ഒരു ബഹുമുഖ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കൽ. എഴുത്തുകാരൻ, രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി, വാഗ്മി, പരിസ്ഥിതി സ്‌നേഹി , മാധ്യമ രംഗം , തുടങ്ങിയ എല്ലാ രംഗത്തും മാതൃകാ പ്രവർത്തനങ്ങൾ കൊണ്ട് ശോഭിച്ചിട്ടുള്ള അദ്ദേഹം പ്രാദേശിക മാധ്യമ പ്രവർത്തകരുടെയും ഒരു വഴികാട്ടിയായിരുന്നു. കെ ജെ യു വിന്റെ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തു മാർഗനിർദേശങ്ങൾ നൽകിയിട്ടുള്ള വീരേന്ദ്രകുമാറിന്റെ വേർപാട് തീരാനഷ്ടമാണെന്ന് കെ ജെ യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കൽ അനുസ്മരിച്ചു.

You May Also Like