കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്,ഹിന്ദി, കെമിസ്ട്രി,ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി,ബോട്ടണി, സൂവോളജി,കംപ്യൂട്ടർ സയൻസ്, കോമേഴ്‌സ്,ഡേറ്റ അനലിറ്റിക്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ ഉണ്ട്.
കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 23 ചൊവ്വാഴ്ചക്കകം
സെക്രട്ടറി, മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ, കോതമംഗലം കോളേജ് പി. ഓ, കോതമംഗലം 686666 എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു
