Connect with us

Hi, what are you looking for?

CHUTTUVATTOM

അന്താരാഷ്ട്ര വനിതാ ദിനത്തിൽ പെൺകുട്ടികൾക്കായി രാത്രി നടത്തം സംഘടിപ്പിച്ചു.

കോതമംഗലം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോതമംഗലം എം.എ. കോളേജ് ഓഫ് എന്ജിനീറിങ്ലെ വിമൻസ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ ശ്രീമതി. മഞ്ജു സിജു നിർവഹിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർമാൻ കുമാരി . ശ്രീലക്ഷമി അധ്യക്ഷത വഹിച്ചു. കോതമംഗലം നഗരസഭാ വാർഡ് കൗൺസിലർ ശ്രിമതി പ്രസന്ന മുരളീധരൻ സിവിൽ എൻജിനീറിങ് വിഭാഗം മേധാവി ഡോ. റീന കുരുവിള, കോളേജ് സ്റ്റുഡന്റ്സ് കൗൺസിലർ ഡോ.വിജി കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കൂടാതെ വനിത ദിനത്തിൽ വനിതാ വിദ്യാർതികൾക്കായി രാത്രി നടത്തം സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷ ശ്രീമതി. മഞ്ജു സിജു ഫ്ലാഗ് ഓഫ്‌ ചെയ്‌ത നടത്തം കോളേജിൽ നിന്ന് ആരംഭിച് കോതമംഗലം പ്രൈവറ്റ്‌ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. തുടർന്ന് പെണ്കുട്ടികളുടെ ഫ്ലാഷ് മോബും അരങ്ങേറി.

You May Also Like