Connect with us

Hi, what are you looking for?

NEWS

വേട്ടാമ്പാറയിലെ ടാർ മിക്സിംഗ് പ്ലാന്റില്‍ നിന്ന് പുറത്തേക്കെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു

കോതമംഗലം : വേട്ടാമ്പാറയിലെ ടാർ മിക്സിംഗ് പ്ലാന്റില്‍ നിന്ന് ടാര്‍ മിക്‌സുമായി പുറത്തേക്കെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ സ്ഥാപിച്ച ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ നാട്ടുകാര്‍ നേരത്തെമുതല്‍ പ്രക്ഷോഭത്തിലായിരുന്നു.നാട്ടുകാരുടെ എതിര്പ്പ് കണക്കിലെടുത്ത് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി.ഇതേതുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിറുത്തിവച്ചിരുന്നു.എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്.പ്ലാന്റില്‍ നിന്ന് ടാര്‍ മിക്‌സുമായി പുറത്തേക്കെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു.സ്ത്രീകളുള്‍പ്പടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നാണ് ലോറികളുടെ വഴി തടഞ്ഞത്.പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധവും പുകയും പൊടിയും തങ്ങളെ രോഗികളാക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.ശ്വാസംമുട്ടും അലര്‍ജിയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവിക്കേണ്ടിവരുന്നുണ്ട്.ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്.

പലതവണ സമരം നടത്തിയിട്ടും അധികാരികളോ പ്ലാന്റിന്റെ ഉടമസ്ഥരോ കണ്ണ് തുറക്കുന്നില്ലെന്നാണ് പരാതി.അധികാരികള്‍ പണംവാങ്ങിയതുമൂലമാണ് മൗനമെന്നും ആരോപണമുന്നയിക്കുന്നുണ്ട്്.പ്ലാൻറിൻ്റെ അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ജനങ്ങള്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് നല്‍കിയി്ട്ടുണ്ട്.കോടതിയേയും സമീപിച്ചിട്ടുണ്ട്.പ്ലാന്റ് പൂര്‍ണ്ണമായി പൊളിച്ചുമാറ്റുന്നതുവരെ സമരരംഗത്ത് തുടരാനാണ് നാട്ടുകാരുടെ തീരുമാനം.ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയും ദൂരപരിധി പാലിച്ചുമാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് നടത്തിപ്പുകാര്‍ അവകാശപ്പെടുന്നത്.പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

You May Also Like

CHUTTUVATTOM

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച പോത്താനിക്കാട്: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് പ്രോജക്ടിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫുഡ്...

CHUTTUVATTOM

  മൂവാറ്റുപുഴ: കോതമംഗലം രൂപത കെസിഎസ്എല്‍ സഖ്യം നടത്തുന്ന എക്സലന്‍സ് അവാര്‍ഡിന്റെ 2026 എഡിഷന്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററില്‍ നടത്തി. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്നും 170 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു....

CHUTTUVATTOM

അടിമാലി: നേര്യമംഗലം ആറാംമൈലിലെ വനമേഖലയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി ജിബു ജോൺ (48) നെയാണ് വനമേഖലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർക്ക് ലൊക്കേഷൻ അയച്ചുനൽകിയ ശേഷമാണ് യുവാവ്...

CHUTTUVATTOM

ഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഫോം 6 ൻ്റെ ഓൺലൈൻ പതിപ്പിൽ നിന്ന് എസ്ഐആർ ഡിക്ലറേഷൻ നീക്കം ചെയ്തു....

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാടുനിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയകേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ പോലീസ്. ഇടുക്കി രാജാക്കാട് സ്വദേശികളായ ആനപ്പാറ ഇടയാട്ടില്‍ ഏഞ്ചല്‍ ഏലിയാസ്, ഇടയാട്ടില്‍ ജെയ്‌സണ്‍ ഫ്രാന്‍സിസ് എന്നിവരെയാണ് മൂവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. എംഎല്‍എ ഫണ്ടും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക കായിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ 16ന് (16/11/2026) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യുവില്‍...

CHUTTUVATTOM

പെരുമ്പാവൂര്‍: കേരള കോണ്‍ഗ്രസിന്റെ പ്രസക്തി കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണെന്നും മറ്റ് കേരള കോണ്‍ഗ്രസുകളെ അപ്രസക്തമാക്കി കേരളത്തില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കൈവരിക്കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ. പെരുമ്പാവൂര്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:ഒക്കലില്‍ വിമാനം താഴ്ന്നുപറന്ന് വീടിന്റെ ഓടുകള്‍ ഇളകിത്തെറിച്ചു. ഒക്കല്‍ നമ്പിള്ളി കവലയ്ക്കുസമീപം ചിറക്കല്‍ ജോയിയുടെ വീടിന്റെ ഓടുകളാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ഇളകിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഓടുകള്‍ വീടിന്റെ മേല്‍ക്കൂരയില്‍...

CHUTTUVATTOM

  പെരുമ്പാവൂര്‍:അല്ലപ്ര 80-ാം ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന ചിരക്കക്കുടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കിടക്കക്കമ്പനിക്ക് തീപിടിച്ചു. പെരുമ്പാവൂര്‍, പട്ടിമറ്റം അഗ്‌നിരക്ഷാനിലയങ്ങളില്‍നിന്ന് നാല് യൂണിറ്റെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. പഞ്ഞി, വിറക് എന്നിവയിലേക്ക്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് വീടിന്റെ ജനല്‍ തകര്‍ത്ത് മോഷണശ്രമം. പോത്താനിക്കാട് പുളിന്താനം യാക്കോബായ പള്ളിക്ക് സമീപം ഉന്നത്തുംവീട്ടില്‍ കുര്യന്റെ വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷണശ്രമം നടന്നത്. വീട് പൂട്ടി പള്ളിപ്പെരുന്നാളിന് പോയ വീട്ടുകാര്‍ രാത്രി...

NEWS

  തിരുവനന്തപുരം: ഗോൾഡൻ ഗോൾ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടങ്ങളിൽ പരുക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം. 108,സർക്കാർ, സ്വകാര്യ ആംബുലൻസുകളെ പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ പദ്ധതി ആദ്യം നടപ്പിലാക്കും....

error: Content is protected !!