Connect with us

Hi, what are you looking for?

NEWS

ലോഡിംഗ് കൂലി ഏകീകരിക്കണം: ടിമ്പർ മർച്ചൻറ് അസ്സോസിയേഷൻ

എറണാകുളം ജില്ലയിൽ ടിമ്പർ മേഖലയിലെ ലോഡിങ് കൂലി ഏകീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻസ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കോതമംഗലത്ത് ചേർന്ന ടിമ്പർ മർച്ചൻറ് അസോസിയേഷൻ താലൂക്ക് ജനറൽബോഡി യോഗം ജില്ലാ പ്രസിഡണ്ട് ശിഹാബ് കടവൂർ ഉദ്ഘാടനം ചെയ്തു. ടിമ്പർ മേഖല വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോഡിംഗ് മേഖലയിലെ കൂലി ഏകീകരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദ്ദേഹം ആവശ്യപ്പെട്ടു. ചില പ്രദേശങ്ങളിൽ അന്യായമായ കൂലി നിലനിൽക്കുന്നതിനാൽ മരവ്യാപാര മേഖല തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും യോഗം വിലയിരുത്തി.
താലൂക്ക് പ്രസിഡണ്ട് ടോമി ജോസഫ് അധ്യക്ഷനായി .
കേരള സ്റ്റേറ്റ് ഡിംബർ അസോസിയേഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കോതമംഗലം മേഖലയുടെ വിഹിതം മത്തായി ആനിക്കശ്ശേരി ജില്ലാ പ്രസിഡൻറിന് കൈമാറി.
സംസ്ഥാന കമ്മിറ്റി അംഗം കെ ജി സത്യൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ സെക്രട്ടറി കെ കെ മോഹനൻ മുഖ്യാതിഥിയായി.

താലൂക്ക് സെക്രട്ടറി മിഘോഷ് മാത്യു, ജോർജ് ആന്റണി , കാസിം ഊന്നുകല്ല് , മത്തായി അനിക്കശ്ശേരി ,കെ എ ജോളി, ബെന്നി ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!