കോതമംഗലം: ഐ എന്‍ റ്റി യു സി കോതമംഗലം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐ എന്‍ ടി യു സി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ നൂറ്റിനാലാമത് ജന്‍മദിനാചരണം മുന്‍ നഗരസഭാധ്യക്ഷന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. റീജണല്‍ ജനറല്‍ സെക്രട്ടറി റോയി കെ പോള്‍ അധ്യക്ഷനായി. എ ജി ജോര്‍ജ് ,എം എസ് എല്‍ദോസ് ,എബി എബ്രാഹാം ,അഡ്വ.സിജു എബ്രാഹാം , ശശി കുഞ്ഞുമോന്‍, സീതി മുഹമ്മദ് ,ഭാനുമതി രാജു, എം.വി റെജി,സലീം മംഗലപാറ, ബേബി സേവ്യര്‍, പി ആര്‍ അജി,അനില്‍രാമന്‍നായര്‍, കെ.വി. ആന്റണി ,ഷാജന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
