Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിലെ ഭൂമി തരംമാറ്റം അദാലത്ത് നവംബർ 8 ന് : ആന്റണി ജോൺ എംഎൽഎ

Antony John mla

കോതമംഗലം : കോതമംഗലം താലൂക്കിലെ ഭൂമി തരംമാറ്റം അദാലത്ത് (ഉദ്യോഗസ്ഥ തലം )നവംബർ 8 ന് കോതമംഗലം എം എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രാവിലെ 10 മുതൽ നടത്തുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. 25 സെൻറിൽ താഴെയുള്ള ഫോം 5 , ഫോം 6 അപേക്ഷകളിൽ 31/8/24 വരെയുള്ള 1965 അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കാൻ ഉള്ളത്.ജില്ലാ കളക്ടർ എൻ എസ് .കെ. ഉമേഷ് ഐ എ എസ്,മുവാറ്റുപുഴ ആർ ഡി ഒ അനി പി എൻ എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ, തഹസിൽദാർ , എൽ ആർ തഹസിൽദാർ,വില്ലേജ് ഓഫീസർമാർ,കൃഷി ഓഫീസർമാർ എന്നിവർ ചേർന്ന് ഫയലുകൾതീർപ്പാക്കുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കേരള കേരള കോണ്‍ഗ്രസ് (എം) ന്റെ 62-ാം ജന്മദിനാഘോഷം കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ഗാന്ധി സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസ് വര്‍ഗീസ് പാര്‍ട്ടി പതാക...

CHUTTUVATTOM

കോതമംഗലം: റോമിൽ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിന് മുന്നോടിയായി ഉള്ള പതാക പ്രയാണത്തിന് കോതമംഗലം രൂപതയിൽ സ്വീകരണം നൽകി. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ,...

CHUTTUVATTOM

കടവൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി യുപി സ്‌കൂളുകളില്‍ അനുവദിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി....

CRIME

പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍...

NEWS

കോതമംഗലം: കോഴിപ്പിള്ളി ഉരുളിയാനിക്കല്‍ ബാബു ചാക്കോ (72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ:എല്‍സി, ബത്തേരി റാത്തപ്പിള്ളില്‍ കുടുംബാഗം. മകന്‍: സോനു. മരുമകള്‍: കല്‍പറ്റ പൈനാടത്ത് അതുല്യ....

NEWS

തിരുവനന്തപുരം: പ്രതിസന്ധി കണക്കിലെടുത്ത് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡറുകൾ ക്ഷണിച്ച് കെഎസ്ഇബി. 300 മുതൽ 1300 മെഗാവാട്ട് വൈദ്യുതിവരെ ലഭ്യമാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. 2027 ജനുവരി 1 മുതൽ 2027 മേയ് 15...

CHUTTUVATTOM

കോതമംഗലം: എം.എ. എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടുകൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) ആണ്...

CHUTTUVATTOM

കോതമംഗലം:അപ്രോച്ച് റോഡിൻ്റ നിർമ്മാണം പൂർത്തീകരിച്ച് വരുന്നകുടമുണ്ട പാലം 22ന് തുറക്കും. നിയോജകമണ്ഡലത്തിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫീസിൽ ചേർന്ന പ്രതിമാസ സി.എം.ടി. യോഗത്തിലാണ് തീരുമാനം....

CHUTTUVATTOM

കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി...

CHUTTUVATTOM

കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

NEWS

തിരുവനന്തപുരം: എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന്...

error: Content is protected !!