Connect with us

Hi, what are you looking for?

CHUTTUVATTOM

ലോക തൊഴിലാളി ദിനത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ കൈത്താങ്ങ്

കോതമംഗലം : ഇടുക്കി കുഞ്ചിതണ്ണിയിൽ ഉള്ള ക്യാൻസർ രോഗിയ്ക്ക് പാലക്കാട് നിന്ന് എത്തിച്ച മരുന്ന് പുലർച്ചെ തൃശൂർ ജില്ലാ അതിർത്തിയായ അങ്കമാലിയിൽ നിന്ന് മലയാറ്റൂർ മണ്ഡലം ചെയർമാൻ ലിനോ പി എ കൈപ്പറ്റി. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് ഉള്ളതിനാൽ കോതമംഗലം നെല്ലികുഴിയിൽ എത്തിക്കുകയും, അവിടെ നിന്ന് തൃക്കാരിയൂർ മണ്ഡലം ഭാരവാഹികളായ വിജിത്ത് വിജയൻ രാഹുൽ പാലേക്കുന്നേൽ എന്നിവർ ചേർത്ത് ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് എത്തിക്കുകയും പോലീസ് അധികാരികൾക്ക് കൈമാറുകയും ചെയ്തു. രാവിലെ 11.30ന് രോഗിയ്ക്ക് മരുന്ന് ലഭ്യമാക്കുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സിബി ജോസഫ്, ജില്ലാ കോർഡിറേറ്റർ വിനോദ് മല്ല്യ ,കുന്നത്തുനാട് ചെയർമാൻ പ്രദീപ് ജോസ് കൊതമംഗലം ചെയർമാൻ സിബി കെ.എ എന്നിവർ നേതൃത്വം നൽകി.

You May Also Like