Connect with us

Hi, what are you looking for?

NEWS

ഉദ്പ്പാദന, പാർപ്പിട,കാര്‍ഷിക, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ്

ഉദ്പ്പാദന, കാര്‍ഷിക, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ 55 കോടി രൂപയുടെ (54 കോടി രൂപ ചെലവ്) ബജറ്റ് അവതരണം നടന്നു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളാണ് 2025-26 ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ശ്രോതസ്സുകളില്‍ നിന്നും വിഭവ സമാഹരണം നടത്തി എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ബജറ്റില്‍ പാര്‍പ്പിട നിര്‍മ്മാണ/പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു.
ഉദ്പാദന മേഖലയില്‍ കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ചെറുകിട വ്യവസായം, തൊഴില്‍ സംരംഭങ്ങള്‍, നീര്‍ത്തട വികസനം, മണ്ണ് സംരക്ഷണം എന്നിവയ്ക്കുള്‍പ്പടെ 15,33,38,771/- രൂപയും, പശ്ചാത്തല മേഖലയില്‍ പുതിയ നിര്‍മ്മാണങ്ങള്‍ക്കായി (യുവജനങ്ങള്‍ക്കായി സ്റ്റേഡിയങ്ങള്‍, സ്പോര്‍ട്സ് കോംപ്ലക്സ് ഉള്‍പ്പടെ) 13,64,60,000/- രൂപയും, മെയിന്റനന്‍സ് പ്രവൃത്തികള്‍ക്കായി 6,97,70,000/- രൂപയും, സേവന മേഖലയില്‍ എസ്.എസ്.എ. പദ്ധതി, പൊതു ആരോഗ്യ പരിപാടികള്‍, കുടിവെള്ള പദ്ധതികള്‍, ഭവന നിര്‍മ്മാണം, ശുചിത്വം, വനിതാ-ശിശു-വൃദ്ധ ക്ഷേമ പരിപാടികള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍, അഗതി ക്ഷേമപരിപാടികള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കായി 6,77,12,800/- രൂപയും എന്നിങ്ങനെ സമഗ്രമായ വികസനത്തിന്‌ ഉതകുന്ന തരത്തിലുള്ള പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ശ്രീമതി. സല്‍മ പരീത് ബജറ്റ് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീ. സിബി കെ എ, ഇ സി റോയി, ശ്രീമതി. മിനി മനോഹരന്‍, മറ്റു വാര്‍ഡ്‌ മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, അക്കൗണ്ടന്റ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബജറ്റ് അവതരണത്തില്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

NEWS

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള...

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

CHUTTUVATTOM

മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 29.02 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരാൻകവല കളത്തിപറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നുവീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ്...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

NEWS

കോടനാട്: കോടനാട് അഭയാരണ്യത്തില്‍ ഡോക്ടര്‍മാര്‍ ദയാവധത്തിന് നിര്‍ദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവന്‍ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിമാനമാര്‍ഗം കൊച്ചിയില്‍ നിന്നും ഗുജറാത്തിലെ വന്‍താരയിലേയ്ക്ക് കൊണ്ടുപോകും. ഒരു ദിവസം...

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തില്‍ അബ്ദുള്‍ മജീദ് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...

CRIME

    എറണാകുളം: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. അസം സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തില്‍ നിന്ന് വീണാണ് മകന് പരുക്കേറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

error: Content is protected !!