Connect with us

Hi, what are you looking for?

CHUTTUVATTOM

പരീക്ഷകൾക്ക് എത്താൻ വാഹന സൗകര്യമില്ല. വിവിധ ജില്ലകളിലേക്ക് വാഹനങ്ങൾ അയച്ച് KSU MA കോളേജ് യൂണിറ്റ്.

കോതമംഗലം : വാഹന സൗകര്യങ്ങൾ ഇല്ലാതെ പരീക്ഷകൾക്ക് എത്താൻ സാധിക്കാതെ കുടുങ്ങി കിടന്ന വിദ്യാർത്ഥികളെ കോളേജിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കി KSU പ്രവർത്തകർ. 12 ആം തീയതി തുടങ്ങുന്ന PG പരീക്ഷകൾക്ക് എത്താൻ സാധിക്കാതിരിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കകൾക്കാണ് ആണ് KSU പ്രവർത്തകർ തുണയായത്. കാസറഗോഡ് – തിരുവനന്തപുരം ജില്ലകളിൽ നിന്നും ആണ് വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

കാസർഗോഡ് ജില്ലയിലേക്ക് പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അനൂപ് AG നിർവഹിച്ചു, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അമീൻ, സെക്രട്ടറി അബുദുള്ള മേള എന്നിവർ പങ്കെടുക്കുത്തു. കോളേജ് യൂണിയൻ ചെയർമാൻ അഖിൽ ബേസിൽ രാജു, അസ്‌ലം കബീർ, അന്നൂസ് വി ജോൺ, സെബിൻ സി കുര്യൻ, എലിയാസ് എൽദോസ്, രാഹുൽ മനോജ്‌ എന്നിവർ നേതൃത്വം നൽകി

You May Also Like