Connect with us

Hi, what are you looking for?

NEWS

കെ എസ് എസ് പി യു കോതമംഗലം ഈസ്റ്റ് ബ്ലോക്ക് വാർഷിക സമ്മേളനം നടന്നു

കോതമംഗലം : കെ എസ് എസ് പി യു കോതമംഗലം ഈസ്റ്റ് ബ്ലോക്ക് വാർഷിക സമ്മേളനം ആന്റണി ജോണി എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു . കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി കെ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിൻ സെക്രട്ടറി പി എൻ ഓമന സംഘടനാ രേഖ അവതരിപ്പിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി കെ കെ മൈതീൻ, ജില്ലാ കമ്മിറ്റിയംഗം ചെറുവട്ടൂർ നാരായണൻ, പാലിയേറ്റീവ് കെയർ കോഡിനേറ്റർ എം എം അബ്ദുൽറഹ്‌മാൻ, വനിതാ വേദി കൺവീനർ ആനി പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ടി എസ് രാജു സ്വാഗതവും സി വി ജേക്കബ് നന്ദിയും പറഞ്ഞു. ജോയിൻ സെക്രട്ടറി കെ കെ മാണിലാൽ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ കമ്മിറ്റിയംഗം ഔസേപ്പ് പി ഉറുമത്ത് വരണാധികാരിയായി പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി ടി എസ് രാജു വാർഷിക റിപ്പോർട്ടും ട്രഷറർ കെ കെ മൈദീൻ കണക്കും അവതരിപ്പിച്ചു . വൈസ് പ്രസിഡന്റ് പി എൻ നാരായണൻ നായർ, ജോയിൻ സെക്രട്ടറി ജെയിൻ മേരി ജോസ് എന്നിവർ സംസാരിച്ചു.വന്യമൃഗങ്ങളുടെ ശല്യം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നടപടി സ്വീകരിക്കുക, കുടിശ്ശിക ആനുകൂല്യങ്ങൾ അടിയന്തിരമായ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ഏപ്രിൽ 23 തീയതികളിൽ മൂവാറ്റുപുഴയിൽ വച്ച് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി സി വി ജേക്കബ് ( പ്രസിഡന്റ്), പി എൻ നാരായണൻ നായർ, പി അരവിന്ദാക്ഷൻ നായർ, ടി എസ് രാജു ( വൈസ് പ്രസിഡന്റ് മാര്) കെ കെ മണിലാൽ (സെക്രട്ടറി),വി എ പത്രോസ്, എം എസ് ചന്ദ്രശേഖരൻ നായർ, ആനി പോൾ ( ജോയിൻ സെക്രട്ടറിമാർ) കെ കെ മൈതീൻ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.ബ്ലോക്ക് വനിതാ വേദി കൺവീനറായി ആനി പോളി നെയും സാംസ്കാരിക സമിതിയെ കൺവീനറായി കെ കെ മണിലാനെന്നെയും തെരഞ്ഞെടുത്തു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. ഡിജി കേരളം 2024 പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 13 വാര്‍ഡുകളിലായി കണ്ടെത്തിയ...

error: Content is protected !!