Connect with us

Hi, what are you looking for?

NEWS

കോഴിപ്പിള്ളി സഹകരണ ബാങ്ക് അറുപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

കോതമംഗലം: ആദ്യകാല പ്രസിഡൻ്റുമാർ അംഗങ്ങൾ എന്നിവരെ ആദരിച്ചുകൊണ്ട്
കോഴിപ്പിള്ളി സഹകരണ ബാങ്ക് അറുപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി.
ബാങ്ക് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡ്‌ ദാനവും നടത്തി.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ ഉത്ഘാടനം ചെയ്തു.കോഴിപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡൻ്റ് ഹാൻസി പോൾ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ അവാർഡ് വിതരണം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ്  പി.കെ ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡയനാ നോബി ആദ്യ കാല പ്രസിഡൻ്റുമാരെയും ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ ബാങ്കിൻ്റെ ഒന്നാം നമ്പർ അംഗത്തെയും ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബേസിൽ യോഹന്നാൻ,പി പി കുട്ടൻ, കെ എം സെയ്ത്, എം എസ് ബെന്നി, ദീപ ഷാജു, ഷജി ബ്ലസി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ എം എൽദോസ് ,കെ എം റസാക്ക് ,സി കെ അജി ,മിഥുൻ മണി, കെ.പി ജയൻ , സിജി വില്യം, ഷാനി മാർട്ടിൻ, ഷേർലി കുര്യാക്കോസ്, പി കെ വർക്കി ,ഇ ഐ ജോസഫ്, ഷാജി വർഗീസ്, ജോസി പോൾ, നിസാർ ഈറക്കൽ,കെ ജി കുര്യാക്കോസ്, പി വി മാത്യു ,എ പോൾ എന്നിവർ പ്രസംഗിച്ചു . ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സി എ റഹീം സ്വാഗതവും സെക്രട്ടറി കെ വി ഉമാദേവി നന്ദിയും പറഞ്ഞു.

കോഴിപ്പിള്ളി സഹകരണ ബാങ്ക്
അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബാങ്ക് വയോജനങ്ങളായ അംഗങ്ങൾക്കും ഭിന്നശേഷി ക്കാർക്കും വാതിൽപടി സേവനങ്ങളും, സ്കൂൾ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി സ്കൂൾ തലത്തിൽ നിക്ഷേപ പദ്ധതികളും ചെറുകിട നാമമാത്ര കർഷകർ വഴി ജൈവകൃഷി പ്രോൽസാന പദ്ധതികൾ,
തദ്ദേശകർഷകമാർക്കറ്റ് എന്നിവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പാക്കുവാൻ ലക്ഷ്യമിടുന്നതെ എന്ന് ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു.

You May Also Like

ACCIDENT

മൂവാറ്റുപുഴ: ഹോസ്റ്റല്‍ പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് റോഡരികില്‍ നിന്നിരുന്ന 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ഹോസ്റ്റല്‍ പടിയില്‍ പുതുവള്ളിക്കുടി അമ്പലത്തിന് സമീപം ശനിയാഴ്ച 11.30ഓടെയുണ്ടായ അപകടത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

NEWS

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള...

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

CHUTTUVATTOM

മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 29.02 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. വളയൻചിറങ്ങര പുത്തൂരാൻകവല കളത്തിപറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നുവീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ്...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

NEWS

കോടനാട്: കോടനാട് അഭയാരണ്യത്തില്‍ ഡോക്ടര്‍മാര്‍ ദയാവധത്തിന് നിര്‍ദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവന്‍ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിമാനമാര്‍ഗം കൊച്ചിയില്‍ നിന്നും ഗുജറാത്തിലെ വന്‍താരയിലേയ്ക്ക് കൊണ്ടുപോകും. ഒരു ദിവസം...

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി പൂമറ്റം കപ്പക്കാട്ട് മുഹമ്മദ് സാഫി (33), ചിറപ്പടി കൊട്ടാരത്തില്‍ അബ്ദുള്‍ മജീദ് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...

error: Content is protected !!