Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടിയിൽ ജനകീയ സമര സമിതി രൂപീകരിച്ചു.

കോട്ടപ്പടി:- വർദ്ധിച്ചു വരുന്ന കാട്ടാന ശല്യത്തിലും അധികാരികളുടെ അനാസ്ഥയ്ക്കുമെതിരെ പ്രതിഷേധ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തി നാടിൻ്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും നിസ്വാർത്ഥമായി പ്രവർത്തിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.
ചൊവ്വാഴ്ച്ച 04/01/2022 വൈകിട്ട് 4 മണിയ്ക്ക് വാവേലി കവലയിൽ വെച്ച് ചേർന്ന
ആലോചന യോഗത്തിൽ ഈ വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ ഒട്ടേറെപേർ സമരസമിതി രൂപീകരണം ഈ വൈകിയ വേളയിലും പ്രസക്തമാണ് എന്നഭിപ്രായപ്പെട്ടു. ഇതുവരെ കൂടിയ വനജാഗ്രതാ സമിതികളുടെ റിപ്പോർട്ട് വിശകലനം ചെയ്ത് ആ റിപ്പോർട്ടിൻമേൽ നിശ്ചിത സമയ പരിധിക്കുള്ളിൽ അടിയന്തിര നടപടി ആവശ്യപ്പെടുവാനും കളക്ടർ ഉൾപ്പെടെ ഉള്ളവർക്ക് നിവേധനം സമർപ്പിക്കുവാനും വീടുകൾ തോറും സന്ദർശിച്ച് വന്യ ജീവി മനുഷ്യ സംഘർഷത്തെ നേരിടുന്നതിന് വേണ്ട ബോധവത്കരണ പ്രവർത്തനം നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽ കോട്ടപ്പടിയിലെ മുതിർന്ന പൗരൻമാരും പൊതു പ്രവർത്തകരും പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...