Connect with us

Hi, what are you looking for?

NEWS

ആധുനീക നിലവാരത്തിൽ റോഡ് പണി കഴിഞ്ഞു, ഇനി കുത്തി പൊളിക്കൽ കലാരൂപം അരങ്ങേറുന്നത് കോട്ടപ്പടി കവലയിൽ.

  • ജെറിൽ ജോസ് കോട്ടപ്പടി

കോട്ടപ്പടി : ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് കഴിഞ്ഞ റോഡ് രണ്ടു മാസമായപ്പോഴേക്കും പൈപ്പ് പൊട്ടി റോഡിനു നടുവിൽ കൂടി വെള്ളം ഒഴുകി തുടങ്ങി. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ ജംഗ്ഷനിലാണ് സംഭവം. ആധുനിക നിലവാരത്തിൽ പണിത റോഡ് കുത്തിപ്പൊളിച്ച് പൈപ്പിന് ചോർച്ച അടക്കേണ്ട അവസ്ഥയിലാണ്. കോതമംഗലം നിയോജകമണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ ചെയ്യുന്ന എല്ലാ റോഡുകളിലും ഇതേ അവസ്ഥ തന്നെയാണ് വരാൻ പോകുന്നത്. ബി. എം ടാറിങ് പൂർത്തിയാക്കിയ കോട്ടപ്പടി -ഇരുമലപ്പടി റോഡിൽ പലയിടത്തും പൈപ്പ് പൊട്ടി വെള്ളം ചോർന്നു പോയിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി തന്നെ റോഡ് കുത്തിപ്പൊളിച്ച് ചോർച്ച അടച്ചു. ആധുനിക നിലവാരത്തിൽ പൂർത്തിയാക്കിയ റോഡ് റോഡ് പണി കഴിഞ്ഞ ഉടനെ തന്നെ കുത്തി പൊളിക്കുന്നത് നാട്ടുകാരുടെ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

റോഡ് ക്രോസ് പോയി ചെയ്തു പോകുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ ടാറിങ് സമയത്ത് വലിയ റോഡുറോളറുകൾ പോകുമ്പോഴും ആധുനിക രീതിയിലുള്ള വൈബ്രേറ്റർ മെഷീൻ പ്രവർത്തിക്കുമ്പോഴും റോഡിനു താഴെ പോകുന്ന പഴകിയ പൈപ്പുകൾക്ക് തകരാർ സംഭവിക്കുന്നതിലാണ് റോഡ് പണി കഴിയുമ്പോൾ തന്നെ വെള്ളം ഉറവ പോലെ റോഡിൽ നിന്നും വരുന്നതിനുള്ള പ്രധാന കാരണമെന്നാണ് വിദഗ്ധ അഭിപ്രായം. ആധുനികരീതിയിലുള്ള റോഡ് പണിയുമ്പോൾ റോഡിനു താഴെക്കൂടി ക്രോസ്ചെയ്തു പോകുന്ന വാട്ടർ അതോറിറ്റിയുടെ പല പൈപ്പുകളും കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചതാണെന്ന് ഉദ്യോഗസ്ഥർ മനപ്പൂർവ്വം മറക്കുന്നതാണ് പ്രധാന കാരണമെന്നാണ് പൊതുവേയുള്ള ആക്ഷേപം.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...