കോതമംഗലം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥ മൻ ബാവ അങ്കമാലി ഭദ്രാസനാധിപനായി നിയമിക്ക പ്പെട്ട ശേഷം ആദ്യം സ്ഥാപിച്ച പള്ളികളിലൊന്നാണ് തോളേലി സെന്റ് മേരീസ് സീനായ്ഗിരി പള്ളി. പിന്നീട് ഇവിടെ ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അതിന്റെ പേര് എന്തായിരിക്കണം എന്നതിന് ആർക്കും സംശയമുണ്ടാ യിരുന്നില്ല.
തങ്ങളുടെ പ്രിയ ശ്രേഷ്ഠ ബാവയുടെ പേരു തന്നെ നൽകി. മാർ ദിവന്നാസിയോസ് ഹൈസ്കൂൾ ( എം.ഡി.എച്ച്.എസ്.)എന്ന പേരിൽ സ്കൂൾ അറിയപ്പെ ട്ടു. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പേരിലുള്ള ആദ്യ സ്ഥാപനവും ഇതായിരുന്നു.