Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരം പ്രാർത്ഥനാ നിറവിൽ: കന്നി 20 പെരുന്നാൾ കൊടിയേറി

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ കൊടിയേറി. മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 338-ാം ഓർമ്മപ്പെരുന്നാൾ ആണ് ഈ വർഷം ആഘോഷിക്കുന്നത്. മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ പെരുന്നാൾ കൊടിയേറ്റി. കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനി ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ ആന്റണി ജോൺ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, മുൻ മന്ത്രി ഷെവ.ടി.യു. കുരുവിള, മതമൈത്രി സംരക്ഷണ സമിതി പ്രസിഡന്റ്‌ എ.ജി. ജോർജ്ജ് കൺവീനർ കെ.എ.നൗഷാദ്,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ ,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് , പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ഷിബു തെക്കും പുറം, ഇ.കെ. സേവ്യർ , മൈതീൻ ഇഞ്ചക്കുടി, എൽദോസ് ചേലാട്ട്, മുൻസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ചെറിയ പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി, ബിനോയി തോമസ് മണ്ണൻചേരി, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന പ്രവർത്തകർ, നാനാ ജാതി മതസ്ഥരായ വിശ്വാസി സമൂഹം എന്നിവർ പങ്കെടുത്തു.

You May Also Like

ACCIDENT

  കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്‍ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

CHUTTUVATTOM

  കോതമംഗലം: റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 150 കിലോയോളം ഒട്ടുപാൽ മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. ഊന്നുകല്ലിൽ വാടകയ്ക്ക് താമസിക്കുന്ന തേൻകോട് നെല്ലിപ്പിള്ളിയിൽ അനന്തു ( 18), പല്ലാരിമംഗലം വാളാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന...

CHUTTUVATTOM

  കോതമംഗലം:ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനെതിരെ കോതമംഗലത്ത് മുൻ ജീവനക്കാരിയുടെ പരാതിയിൽ പൊലിസ് കേസെടുത്തു. ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെ സാമ്പത്തീക തട്ടിപ്പ് കേസില്‍ കഴിഞ്ഞദിവസം...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

NEWS

തൃശൂര്‍: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം ലിജു. ഇത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാമെന്ന് എം ലിജു പറഞ്ഞു. അതില്‍ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി...

NEWS

തിരുവനന്തപുരം: അരവണ ക്ഷാമത്തിൽ ആശങ്ക തീരെയില്ല, പ്രതിദിനം 2 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അരവണ ക്ഷാമം ഉണ്ടാകില്ല. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി. രാത്രിയും...

CRIME

പെരുമ്പാവൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ കായിക അധ്യാപകനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ കാരിയേലി പാറക്കല്‍ ജിജോ ജയിംസിനെയാണ് (35) കോടതി റിമാന്‍ഡ് ചെയ്തത്....

CHUTTUVATTOM

  കോതമംഗലം: വാഹനം തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തില്‍ ടോണി (30), നേര്യമംഗലം തലക്കോട് ചാലില്‍ ഫെബിന്‍ (27), ഊന്നുകല്‍ കുട്ടമംഗലം...

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

NEWS

  കോതമംഗലം: വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി കുട്ടമ്പുഴ ജി.എച്ച്.എസ്.എസ് ൽ ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. കൊച്ചി ആദായനികുതി വകുപ്പിലെ പ്രിൻസിപ്പൽ കമ്മീഷണർ സ്വപ്ന നാണു അമ്പാട്ട് ക്ലാസ്...

CHUTTUVATTOM

കോതമംഗലം: റിട്ട. ഹെൽത്ത് ഇൻസ്പെക്‌ടർ തങ്കളം കല്ലായിപ്പറമ്പിൽ (പുതുക്കുന്നത്ത്) കെ.സി. ജോർജ് (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ. ഭാര്യ:സാറാമ്മ വേങ്ങൂർ താണാട്ടുകുടിയിൽ കുടുംബാഗം. മക്കൾ: ജെൻസ്...

error: Content is protected !!