കോതമംഗലം : വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് വനിതാ വിങ്ങിന്റെ ന്റെ പൊതുയോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എം ബി അദ്ധ്യക്ഷത വഹിച്ചു. ആശ ലില്ലി തോമസ് നെ പ്രസിഡന്റ് ആയും സൗമ്യ പ്രസാദ് നെ സെക്രട്ടറി ആയും ഫൗസിയ ജമാലിനെ ട്രഷറർ ആയും പൊതുയോഗം തെരഞ്ഞെടുത്തു.
ടൌൺ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് മാമച്ചാൻ ജോസഫ് വരണാധികാരി ആയിരുന്നു. ടൌൺ യൂണിറ്റ് സെക്രട്ടറി ഷിന്റോ എലിയാസ്, ട്രഷർ കെ കെ വിശ്വനാഥൻ, ജില്ലാ കൌൺസിൽ അംഗം ഷമീർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
സ്ത്രീ സംരംഭകരെ കാലത്തിൻ്റെ മാറ്റത്തിന്
അനുനുസരിച്ചു, ശക്തീകരിക്കാനും പുതിയ വ്യാപാര അവസരങ്ങൾ കണ്ടെത്തുവാനും പരിചയപെടുത്താനും വനിതാ വിങ് നേതൃത്വം നൽകുമെന്ന് പുതിയ പ്രസിഡന്റ് ആശ അറിയിച്ചു. ചെറുകിട വ്യാപാരമേഖല കൂടുതൽ വനിതകൾക്കു ആത്മാധൈര്യത്തോടു കൂടി കടന്നുവരാൻ കഴിയുന്ന ഇടമായി മാറണമെന്നു വനിതാ വിങ് ആവശ്യപെട്ടു.