Connect with us

Hi, what are you looking for?

NEWS

വിലങ്ങണിഞ്ഞ് വേമ്പനാട് കായൽ നീന്തിക്കടന്ന് ഏഴാം ക്ലാസ് വിദ്യാർഥി ക്രിസ് ഉല്ലാസ്


ആലപ്പുഴ : കോതമംഗലം ഇരുകൈകളിലും കാലുകളിലും വിലങ്ങണിഞ്ഞു വേമ്പനാട്ടു കായലിൽ നാലര കിലോമീറ്റർ നീന്തിക്കടന്ന് ഏഴാം ക്ലാസ് വിദ്യാർഥി. കോതമംഗലം വിമലഗിരി സ്കൂൾ വിദ്യാർഥി ഇഞ്ഞൂർ കിഴക്കേകാലായിൽ ക്രിസ് ഉല്ലാസാണ് ഇന്നലെ രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നു വൈക്കം ബീച്ച് വരെയുള്ള നാലര കിലോമീറ്റർ 1:17 മണിക്കൂർറിൽ നീന്തിയത്, ഉല്ലാസ് ടിന്റു ദമ്പതികളുടെ മകനാണ്.

കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനാണു പരിശീലകൻ ഒന്നര വർഷത്തിനുള്ളിൽ ക്ലബ്ബിന്റെ ഏഴാ മത്തെ റെക്കോർഡാണ് ഇതെന്നു പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ് കെ.സൈനു പറ വൈക്കം ബീച്ചിൽ ക്രിസ് ഉല്ലാസിനു നൽകിയ സ്വീകരണ സമ്മേളനം ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു.

വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. സി.കെ.ആശ എം എൽഎ, നഗരസഭ ഉപാധ്യക്ഷൻ പി.ടി.സുഭാഷ് കൗൺസിലർ ബിന്ദു ഷാജി, സനീഷ് കുമാർ, ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ്, സി.എൻ.പ്രദീപ് കുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ് കെ. സൈനു എന്നിവർ പ്രസംഗിച്ചു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

error: Content is protected !!